ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനോട് കൂറുള്ള ആറോളം എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി. കമല്‍നാഥും മകനും ലോക്‌സഭാംഗവുമായ നകുല്‍നാഥും ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്ന് രാവിലെ എംഎല്‍എമാരും തലസ്ഥാനത്ത് എത്തിയിരിക്കുന്നത്( Kamal Nath).
ഛിന്ദ്വാരയില്‍ നിന്നുള്ളവരാണ് ഇവരില്‍ മൂന്ന് പേരുമെന്നും കമല്‍നാഥിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഒന്‍പത് തവണ ഛിന്ദ്വാരയെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച നേതാവാണ് മുന്‍മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ്. നിലവില്‍ ഈ മേഖലയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് അദ്ദേഹം. നവംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുെട മോശം പ്രകടനത്തെ തുടര്‍ന്ന് കമല്‍നാഥിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു(Around half a dozen Madhya Pradesh MLAs).
ഏതായാലും ഡല്‍ഹിയിലെത്തിയെന്ന് പറയുന്ന എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. നേരത്തെ സംസ്ഥാനത്തെ മന്ത്രി ആയിരുന്ന ലഖാന്‍ഘാന്‍ഗോറിയയും ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് വിവരം( Nakul Nath).
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കമല്‍നാഥിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കിയത് തന്നെ ഞെട്ടിച്ചെന്ന് മധ്യപ്രദേശിലെ മറ്റൊരു മുന്‍മന്ത്രി ദീപക് സക്സേന ഛിന്ദ്വാരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞിരുന്നു. തങ്ങളുടെ നേതാവിന് വേണ്ട ആദരവ് ലഭിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം എന്ത് തീരുമാനം എടുത്താലും തങ്ങള്‍ അതിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.