ETV Bharat / bharat

കോണ്ടം വാങ്ങിയ മെഡിക്കൽ ഷോപ്പിലെ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് തുമ്പായി; യുവതിയെ തലയ്ക്കടിച്ച് കൊന്ന് തീകൊളുത്തിയ പ്രതി പിടിയില്‍ - ONLINE PAYMENT LEADS TO MURDERER

തെലങ്കാനയിലെ മേഡ്‌ചൽ - മാൽകജ്‌ഗിരി ജില്ലയിലാണ് സംഭവം.

TELENGANA MURDER  ONLINE PAYMENT HELPS IN PROBE  കൊലപാതകം തെലങ്കാന  ഓണ്‍ലൈന്‍ പേയ്‌മെന്‍റ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 28, 2025, 1:17 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ യുവതിയെ തലയ്ക്കടിച്ചു കൊന്ന് പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസില്‍ പ്രതി പിടിയില്‍. പ്രതി കോണ്ടം വാങ്ങാനെത്തിയ മെഡിക്കല്‍ ഷോപ്പിലെ ഓണ്‍ലൈന്‍ പേയ്‌മെന്‍റാണ് നിര്‍ണായകമായത്. മേഡ്‌ചൽ - മാൽകജ്‌ഗിരി ജില്ലയിലാണ് സംഭവം.

നിസാമാബാദിലെ ബോധന് സമീപമുള്ള സെട്ടിപേട്ട് സ്വദേശിയായ 45-കാരിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ കുഷൈഗുഡയിൽ വീട്ടുജോലികള്‍ ചെയ്‌ത് ജീവിക്കുകയായിരുന്നു. ജനുവരി 24 ന്, മേഡ്‌ചലിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് പ്രതിയായ ഷെയ്ഖ് ഇമാം (47) ഇവരെ 500 രൂപ വാഗ്‌ദാനം ചെയ്‌ത് കൂട്ടിക്കൊണ്ടുപോയത്. ഇയാൾക്കൊപ്പം സമയം ചെലവഴിച്ചാല്‍ 500 രൂപ തരാമെന്നായിരുന്നു വാഗ്‌ദാനം. തുടര്‍ന്ന് ഇരുവരും മുനീറാബാദിലെ വിജനമായ പ്രദേശത്ത് എത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ പണം ആവശ്യപ്പെട്ടപ്പോൾ ഇമാം പ്രകോപിതനാവുകയും സ്‌ത്രീയെ കല്ലുകൊണ്ട് അടിക്കുകയുമായിരുന്നു. തുടർന്ന് ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ശേഷം ഇയാള്‍ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

മരിച്ച സ്‌ത്രീയുടെ ഫോൺ നമ്പർ പൊലീസ് ട്രാക്ക് ചെയ്‌തപ്പോൾ ഫോണ്‍ മുനീറാബാദിൽ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് ഇരുവരും കോണ്ടം വാങ്ങിയ മെഡിക്കൽ ഷോപ്പിലെ ദൃശ്യങ്ങള്‍ ലഭിച്ചത്. പ്രതി ഓൺലൈൻ പേയ്മെന്‍റ് നടത്തിയതിനാല്‍ ഇതുപയോഗിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഞായറാഴ്‌ചയാണ് ഷെയ്ഖ് ഇമാമിനെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്‌തു.

Also Read: ഭാര്യയെ കൊന്ന് കുക്കറില്‍ വേവിച്ച സംഭവം; തെളിവ് കണ്ടെത്താനാകാതെ പൊലീസ്, വിദഗ്‌ധരുടെ സഹായം തേടിയേക്കും - WIFE KILLED AND BOILED IN COOKER

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.