ETV Bharat / technology

ഭൂമിയിലെ അത്ഭുതം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പകർത്തിയ കുംഭമേളയുടെ ചിത്രങ്ങൾ കാണാം - MAHA KUMBH MELA IMAGE FROM SPACE

ബഹിരാകാശ നിലയത്തിൽ നിന്നും പകർത്തിയ കുംഭമേളയുടെ ചിത്രങ്ങൾ വൈറൽ. ബഹിരാകാശ യാത്രികനായ ഡോൺ പെറ്റിറ്റ് ആണ് ചിത്രങ്ങൾ പങ്കുവെച്ചത്.

2025 MAHA KUMBH MELA PHOTOS  2025 KUMBH MELA ISS PHOTO  NASA  കുംഭമേള 2025
2025 Maha Kumbh Mela Spectacular Images (X/@Don Pettit)
author img

By ETV Bharat Tech Team

Published : Jan 28, 2025, 1:33 PM IST

ഹൈദരാബാദ്: ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ ഒത്തുകൂടുന്ന മഹാകുംഭമേള ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശ് സർക്കാരിന്‍റെ കണക്കനുസരിച്ച് ഇതുവരെ 140 ദശലക്ഷത്തിലധികം ആളുകൾ പ്രയാഗ്‌രാജിലുള്ള സംഗമ ത്രിവേണിയിൽ പുണ്യസ്‌നാനം ചെയ്‌തിട്ടുണ്ട്. കുംഭമേളയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഇപ്പോൾ.

ഭൂമിയിൽ നിന്ന് മാത്രമല്ല, കുംഭമേളയുടെ ബഹിരാകാശത്തുനിന്നുള്ള ചിത്രങ്ങളും ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ബഹിരാകാശയാത്രികനായ ഡോൺ പെറ്റിറ്റ് ആണ് കുംഭമേളയുടെ ആകാശ ചിത്രങ്ങൾ തന്‍റെ എക്‌സ് പേജിലൂടെ പങ്കുവച്ചത്. ആസ്‌ട്രോ ഫോട്ടോഗ്രഫിയിൽ പേരുകേട്ട പെറ്റിറ്റ് ഗംഗാനദിയുടെ തീരത്തുനിന്നുള്ള ദീപാലങ്കാരങ്ങളുടെ രാത്രി ദൃശ്യങ്ങളാണ് പങ്കുവച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഒത്തുകൂടുന്നതിന്‍റെ പ്രകാശമെന്നാണ് പെറ്റിറ്റ് എക്‌സിൽ കുറിച്ചത്.

ഭൂമിക്ക് മുകളിലൂടെ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിലാണ് ഐഎസ്‌എസ്‌ ഭ്രമണം ചെയ്യുന്നത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഉയർന്ന പവറുള്ള ക്യാമറയിൽ നിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഡോൺ പെറ്റിറ്റിനൊപ്പം സുനിത വില്യംസും ബുച്ച് വിൽമോറും ഉൾപ്പെടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുണ്ട്.

2025 MAHA KUMBH MELA PHOTOS  2025 KUMBH MELA ISS PHOTO  NASA  കുംഭമേള 2025
2025 Maha Kumbh Mela Spectacular Images (X/@Don Pettit)

രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന സംഗമമാണ് കുംഭമേള. 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന മഹാകുംഭമേളയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ജനുവരി 13ന് ആരംഭിച്ച കുംഭമേള 26 ഫെബ്രുവരി വരെയാണ് നടക്കുക. 45 ദിവസം നീണ്ടുനിന്ന പരിപാടിയിൽ വൈദ്യുതി ഉറപ്പാക്കാനായി യുപി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. 182 കിലോമീറ്റർ ഹൈടെൻഷൻ ലൈനുകൾ, 40,000 റീചാർജ് ചെയ്യാവുന്ന ബൾബുകൾ, 2,700 സിസിടിവി ക്യാമറകൾ, അണ്ടർവാട്ടർ ഡ്രോണുകൾ തുടങ്ങിയ നിരവധി സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ട്.

Also Read:

  1. 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ
  2. പരീക്ഷണത്തിനിടെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു: ചിന്നിച്ചിതറി റോക്കറ്റിന്‍റെ മുകൾ ഭാഗങ്ങൾ, ഞെട്ടിക്കുന്ന ദ്യശ്യം
  3. രണ്ട് സിം ഉപയോഗിക്കുന്നവരാണോ? വോയ്‌സ് കോൾ പ്ലാനുകളിൽ മികച്ചതേത്? ലാഭം ജിയോയോ എയർടെലോ അതോ വിഐയോ?
  4. 2025ൽ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും: ഇത്തവണ ഇന്ത്യയിൽ ദൃശ്യമാവുക ഒരു ഗ്രഹണം മാത്രം
  5. ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവർക്ക് പ്രത്യേക റീച്ചാർജ് പ്ലാനുകളുമായി എയർടെൽ, ജിയോ, വിഐ: പുതിയ പ്ലാനുകൾ ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.