ETV Bharat / state

വന്യജീവി ആക്രമണം:'വിഷയത്തില്‍ സര്‍ക്കാരിന് നിസംഗത'; രാധയുടെ വീട് സന്ദര്‍ശിച്ച് വിഡി സതീശന്‍ - VD SATHEESAN ABOUT TIGER ATTACK

കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച് വിഡി സതീശന്‍.

OPPOSITION LEADER VD SATHEESAN  HUMAN WILD ANIMAL CONFLICT KERALA  വന്യജീവി ആക്രമണം വയനാട്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
Opposition Leader VD Satheesan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 28, 2025, 2:05 PM IST

വയനാട്: കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മനുഷ്യവന്യജീവി സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ അയൽ സംസ്ഥാനങ്ങൾ ആധുനിക സംവിധാനങ്ങൾ നടപ്പാക്കിയെങ്കിലും കേരളത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. വിഷയത്തില്‍ സർക്കാരിന് നിസംഗതയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിഡി സതീശന്‍ രാധയുടെ വീട്ടില്‍. (ETV Bharat)

കഴിഞ്ഞ നാല് വർഷമായി ഒരു കാര്യവും ചെയ്യുന്നില്ല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വന്യജീവി ആക്രമണം കുറഞ്ഞെന്ന് എഴുതിവച്ചു. ആക്രമണം കൂടിയെന്ന് സർക്കാരിന്‍റെ തന്നെ കണക്കുണ്ട്. ആയിരത്തിലധികം പേര്‍ വിവിധയിടങ്ങളില്‍ മരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മലയോര ജനതയുടെ വിധി എന്ന് പറഞ്ഞ് ആശ്വസിക്കാം. വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് പ്രഖ്യാപിച്ച വാഗ്‌ദാനങ്ങൾ പോലും നടപ്പാക്കുന്നില്ല. മലയോര ജാഥയ്ക്ക് ശേഷം പരിഹാരമാർഗങ്ങൾ സമർപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാ മേഖലയിലുമുള്ള ആളുകളുമായി കൂടി ആലോചിച്ചാണ് പരിഹാര മാർഗം നിർദേശിക്കുന്നത്.

നിയമസഭയിൽ എല്ലാ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പരിഹാരം ഉണ്ടാകുന്നില്ല. നാല് അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചു. സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത് നിസംഗതയാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: വയറ്റിൽ രാധയുടെ വസ്ത്രവും കമ്മലും മുടിയും; കടുവയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി - TIGER POSTMORTEM REPORT

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.