ETV Bharat / bharat

ആള്‍ദൈവം ഗുർമീത് റാം റഹീമിന് ഈ വർഷത്തെ ആദ്യ പരോള്‍...; വമ്പൻ സുരക്ഷയിൽ പുറത്തെത്തിച്ച് പൊലീസ് - GURMEET RAM RAHIM GOT PAROLE AGAIN

2020 മുതൽ ഇതുവരെ 12 തവണയാണ് ഗുർമീത് റാം റഹീമിന് പരോള്‍ ലഭിച്ചത്.

Gurmeet Ram Rahim  Who is Gurmeet Ram Rahim  Sunaria Ashram  ഗുർമീത് റാം റഹീം
Gurmeet Ram Rahim got parole again (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 28, 2025, 1:30 PM IST

ഹരിയാന/ചണ്ഡീഗഡ്: ബലാത്സംഗം, കൊലപാതകം എന്നീ കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോള്‍. 30 ദിവസമാണ് പരോള്‍. ഗുർമീതിനെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ കനത്ത സുരക്ഷയിൽ അതീവ രഹസ്യമായി ജയിലിൽ നിന്നും പുറത്തെത്തിച്ചു.

ദേരാ സച്ചാ സൗദ തലവനായ ഗുർമീത് റാം റഹീമിനെ ആശ്രമത്തിലെ അന്തേവാസികളായ രണ്ട് സ്‌ത്രീകളെ ബലാത്സംഗം ചെയ്‌ത കേസിൽ 2017-ല്‍ 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മാധ്യമപ്രവർത്തകൻ രാമചന്ദ്ര ഛത്രപതിയുടെയും ദേര അഡ്‌മിനിസ്ട്രേറ്റർ രഞ്ജിത് സിങ്ങിൻ്റെയും കൊലപാതകക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ജീവപര്യന്തം ശിക്ഷകൂടി കോടതി വിധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാന്‍ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ

ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിലാണ് ഗുർമീത് കഴിയുന്നത്. ഇതു 12-ാം തവണയാണ് ഇയാള്‍ പരോൾ ലഭിച്ച് ജയിലിന് പുറത്തെത്തുന്നത്. 2024 ഒക്‌ടോബർ രണ്ടിനാണ് റാം റഹീമിന് അവസാനമായി 20 ദിവസത്തെ പരോൾ അനുവദിച്ചത്.

ഇത്തവണത്തെ പരോളില്‍ ആശ്രമമായ റാം റഹീം ബാഗ്‌പത് ദേരയിൽ 20 ദിവസവും സിർസ ദേരയിൽ 10 ദിവസവും റാം റഹീം താമസിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകള്‍. ഇയാള്‍ക്ക് തുടർച്ചയായി പരോള്‍ അനുവദിക്കുന്നത് നേരത്തെയും വിവാദമായിരുന്നു. സംസ്ഥാന സർക്കാർ ഇയളെ സംരക്ഷിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുർന്ന് സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ട ഹൈക്കോടതി, പരോൾ സംബന്ധിച്ച ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് വിട്ടുകൊടുക്കുകയായിരുന്നു.

ഗുർമീത് റാം റഹീമിൻ്റെ പരോള്‍

  1. 2020 ഒക്‌ടോബർ 24 - 1 ദിവസം
  2. 2021 മേയ് 21 - 1 ദിവസം
  3. 7 ഫെബ്രുവരി 2022 - 21 ദിവസം
  4. ജൂണ്‍ 2022 - ഒരു മാസം (30 ദിവസം)
  5. ഒക്‌ടോബർ 2022 - 40 ദിവസം
  6. 21 ജനുവരി 2023 - 40 ദിവസം
  7. 20 ജൂലൈ 2023 - 40 ദിവസം
  8. 2023 നവംബർ - 29 ദിവസം
  9. 2024 ജനുവരി 19 - 60 ദിവസം
  10. 2024 ഓഗസ്റ്റ് 12 - 21 ദിവസം
  11. 2024 ഒക്‌ടോബർ 1 - 21 ദിവസം
  12. 2025 ജനുവരി 28 - 30 ദിവസം

Also Read: സ്‌ത്രീത്വത്തെ അപമാനിച്ചു; പ്രമുഖ നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരെ കേസ് - CASE FILED AGAINST SANALKUMAR

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.