കേരളം

kerala

ETV Bharat / bharat

'വിദ്യാർഥികളെ ഉപദ്രവിക്കരുത്'; കര്‍ണാടക സര്‍ക്കാരിന് നേരെ 'വടിയെടുത്ത്' സുപ്രീം കോടതി

അംഗീകാരമില്ലാത്ത മദ്രസകൾ സംബന്ധിച്ച ഉത്തർപ്രദേശിന്‍റെയും ത്രിപുരയുടെയും നടപടികൾ സുപ്രീം കോടതി തടഞ്ഞു, വിശാല ഹർജികൾ അനുവദിക്കുമ്പോൾ എൻസിപിസിആർ നിർദേശങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കി.

NCPCR  HALF YEARLY BOARD EXAMINATIONS  അർധവാർഷിക ബോർഡ് പരീക്ഷ  Karnataka Board Exams
Supreme Court (ETV Bharat)

By ETV Bharat Kerala Team

Published : 9 hours ago

ന്യൂഡൽഹി: 8, 9, 10 ക്ലാസുകളിലേക്ക് അർധവാർഷിക ബോർഡ് പരീക്ഷകള്‍ നടത്തുന്നതിൽ നിന്ന് കര്‍ണാടകയെ വിലക്കി സുപ്രീം കോടതി രംഗത്ത്. വിദ്യാർഥികളെ ഉപദ്രവിക്കരുതെന്നും ഈഗോ പ്രശ്‌നത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോടതി പറഞ്ഞു. കർണാടക സർക്കാരിനെതിരെ രൂക്ഷമായ നിരീക്ഷണങ്ങളും സുപ്രീം കോടതി നടത്തി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരീക്ഷകൾ നടത്തിയിട്ടുണ്ടെങ്കില്‍ ഫലം പ്രഖ്യാപിക്കരുതെന്നും കോടതി ഉത്തരവുണ്ട്.

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് വന്നത്. സംസ്ഥാന സർക്കാരിനെ ബെഞ്ച് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. അതേസമയം സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് തീരുമാനത്തെ ന്യായീകരിച്ചു.

'നിങ്ങൾ എന്തിനാണ് വിദ്യാർഥികളെ ഉപദ്രവിക്കുന്നത്? നിങ്ങൾ ഇങ്ങനെ പെരുമാറരുത്. ഇതൊരു ഈഗോ പ്രശ്‌നമാക്കരുത്,' -കർണാടക സർക്കാർ പിന്തുടരുന്ന വിദ്യാഭ്യാസ മാതൃക മറ്റൊരു സംസ്ഥാനവും പിന്തുടരുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ ഏഴ് റൂറൽ ജില്ലകളിലെ ഈ അധ്യയന വർഷം 5, 8, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള സർക്കുലർ തന്‍റെ കക്ഷി പിൻവലിച്ചതായി കാമത്ത് ബെഞ്ചിന് മുമ്പാകെ വാദിച്ചു. വിദ്യാർഥികളുടെ ക്ഷേമത്തിൽ ശരിക്കും ഉത്കണ്‌ഠയുണ്ടെങ്കിൽ നല്ല സ്‌കൂളുകൾ തുറക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ബെഞ്ച് നിര്‍ദേശിച്ചു. 'അവരെ സമ്മര്‍ദത്തിലാക്കരുത്,' ബെഞ്ച് കാമത്തിനോട് പറഞ്ഞു.

24 ജില്ലകളിലും പരീക്ഷ നടത്തിയതായി വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതിയെ കാമത്ത് അറിയിച്ചു. സ്വകാര്യ അൺ എയ്‌ഡഡ് സ്‌കൂളുകൾക്കായി അഭിഭാഷകൻ കെ വി ധനഞ്ജയ് വാദിച്ചു. നാലാഴ്‌ചയ്ക്കുള്ളിൽ പരീക്ഷയുടെ കൃത്യമായ വിശദാംശങ്ങളിൽ സംസ്ഥാനത്തോട് സത്യവാങ്മൂലം ആവശ്യപ്പെട്ട ബെഞ്ച് ഒക്‌ടോബർ ഒന്നിന് അവസാനിച്ച 8, 9 ക്ലാസുകളിലെ അർധവാർഷിക പൊതു പരീക്ഷകളുടെ മറ്റ് നടപടികള്‍ നിർത്തിവച്ചു.

ഒക്‌ടോബർ ഒന്നിന് അവസാനിച്ച പത്താം ക്ലാസ് അർധവാർഷിക ബോർഡ് പരീക്ഷയും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. സംസ്ഥാനത്തുടനീളം എട്ട് ലക്ഷം കുട്ടികളാണ് പത്താം ക്ലാസിലേക്ക് ഈ പരീക്ഷ എഴുതിയത്.

ചില ഗ്രാമീണ ജില്ലകളിലെ 5, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ബോർഡ് പരീക്ഷകൾ നടത്താനുള്ള വിജ്ഞാപനം പിൻവലിച്ചതായി കർണാടക സർക്കാർ കഴിഞ്ഞ ആഴ്‌ച സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന്, പരിശോധിച്ച് തീരുമാനം പുനപരിശോധിക്കാന്‍ ധനഞ്ജയോട് ബെഞ്ച് ആവശ്യപ്പെട്ടു. ഏഴ് ജില്ലകളിലെ സർക്കുലർ മാത്രമാണ് സംസ്ഥാനം പിൻവലിച്ചതെന്നും മറ്റ് 24 ജില്ലകളിലെ പത്താം ക്ലാസ് പരീക്ഷയുടെ അർധവാർഷിക ബോർഡ് പരീക്ഷ പരാമർശിച്ചിട്ടില്ലെന്നും സുപ്രീം കോടതിയെ അറിയിച്ചു.

ഷെഡ്യൂൾ അനുസരിച്ച് 5, 8, 9 ക്ലാസുകളിലെ വിദ്യാർഥികളുടെ സംഗ്രഹ മൂല്യനിർണയത്തിനായി ബോർഡ് പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുന്ന കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ് 2024 മാർച്ചിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഓർഗനൈസേഷൻ ഫോർ അൺ എയ്‌ഡഡ്, അംഗീകൃത സ്‌കൂളുകൾ സുപ്രീം കോടതിയെ സമീപിച്ചു.

Also Read;ബംഗളുരുവില്‍ കനത്ത മഴ; വിദ്യാലയങ്ങള്‍ക്ക് അവധി

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ