ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന സംഗമമാണ് കുംഭമേള. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന മേള എന്ന ഖ്യാതിയും കുംഭമേളയ്‌ക്ക് തന്നെ. ഇത്തരത്തില്‍ 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയ്ക്ക് ഒരുങ്ങുകയാണ് പ്രയാഗ് രാജ്. 2025 ജനുവരി 14-ന് ആണ് കുംഭമേളയ്‌ക്ക് തുടക്കമാകുക. ഇക്കുറി മഹാ കുംഭമേളയായി തന്നെയാണ് പൂർണ കുംഭമേള നടത്തപ്പെടുന്നത്.
പ്രയാഗ് രാജ്, ഹരിദ്വാര്‍, ഉജ്ജെയിന്‍, നാസിക് എന്നിവിടങ്ങളെ ജനസാഗരമാക്കുന്ന പ്രതിഭാസമാണ് കുംഭമേള. ഭഗവത് പുരാണം, വിഷ്‌ണുപുരാണം തുടങ്ങിയ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പറയപ്പെടുന്ന ദൈവങ്ങള്‍ ശക്തിവീണ്ടെടുക്കാനായി നടത്തിയ പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ വിശ്വാസം.
![2025 KUMBH MELA PRAYAGRAJ DIFFERENT TYPES OF KUMBH MELA പൂര്‍ണ്ണ കുംഭമേള 2025 എന്താണ് കുംഭമേള](https://etvbharatimages.akamaized.net/etvbharat/prod-images/21-10-2024/22729821_kumbh-mela-1.jpg)
ഗംഗ നദി (ഹരിദ്വാര്‍), ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം (പ്രയാഗ്), ക്ഷിപ്ര നദി (ഉജ്ജയിനി), ഗോദാവരി നദി (നാസിക്) എന്നീ നദികളിലാണ് കുംഭമേള നടക്കുക. കുഭമേള സമയത്ത് അതാത് നദികളിലെ വെള്ളം അമൃതാകും എന്നാണ് വിശ്വാസം.
ഐതീഹ്യം ഇങ്ങനെ : ബ്രഹ്മാവിന്‍റെ ഉപദേശ പ്രകാരം ദേവന്മാര്‍ അസുരന്മാരുമായി ചേര്‍ന്ന് അമൃത് കടഞ്ഞെടുത്തു. അമൃത് കടഞ്ഞെടുത്ത് കഴിഞ്ഞാല്‍ അസുരന്മാരുമായി പങ്കുവയ്‌ക്കാതെ സ്വന്തമായി ഉപയോഗിക്കാനായിരുന്നു ദേവന്മാരുടെ തീരുമാനം. ഇതറിഞ്ഞ അസുരന്മാര്‍ പ്രതികരിക്കാൻ തീരുമാനിച്ചു. 12 ദിവസങ്ങളായി നടന്ന ഓട്ടത്തിനിടയില്‍ നാല് നദികളിലായി അമൃത് വീണു എന്നാണ് ചരിത്രം.
![2025 KUMBH MELA PRAYAGRAJ DIFFERENT TYPES OF KUMBH MELA പൂര്‍ണ്ണ കുംഭമേള 2025 എന്താണ് കുംഭമേള](https://etvbharatimages.akamaized.net/etvbharat/prod-images/21-10-2024/22729821_kumbh-mela-2.jpg)
കുംഭമേള സമയത്ത് പുണ്യ നദിയില്‍ സ്‌നാനം ചെയ്യുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. പാപങ്ങളെല്ലാം നീങ്ങി മോക്ഷത്തിലേക്ക് അടുക്കാൻ ഇത് സഹായിക്കുമെന്നും വിശ്വസിച്ചു പോരുന്നു. കുംഭമേളയുടെ സമയത്ത് പുതുതായി സന്യാസം സ്വീകരിച്ച നാഗ സന്യാസിമാര്‍ ഗംഗാ തീരത്ത് ദീക്ഷ അനുഷ്‌ഠിക്കും.
പൂര്‍ണ കുംഭമേള : 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയ്ക്ക് ഒരുങ്ങുകയാണ് പ്രയാഗ് രാജ്. 2025 ജനുവരി 14-ന് ആണ് പൂര്‍ണ കുംഭമേള നടക്കുന്നത്. ഗുരു അഥവാ വ്യാഴം ഒരുവട്ടം സൂര്യനെ പ്രദിക്ഷണം ചെയ്യാൻ എടുക്കുന്ന സമയമാണ് 12 വർഷം. അതിനെയാണ് ഒരു വ്യാഴവട്ടം എന്നു പറയുന്നത്. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് 2025 ലെ കുംഭമേള നടക്കുന്നത്.
![2025 KUMBH MELA PRAYAGRAJ DIFFERENT TYPES OF KUMBH MELA പൂര്‍ണ്ണ കുംഭമേള 2025 എന്താണ് കുംഭമേള](https://etvbharatimages.akamaized.net/etvbharat/prod-images/21-10-2024/22729821_kumbh-mela-3.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മകര സംക്രാന്തി മുതൽ ശിവരാത്രി വരെയാണിത്. ഈ വരുന്ന മകര സംക്രാന്തി പുതിയൊരു വ്യാഴവട്ടത്തിൻ്റെ തുടക്കമാണ്. 12 പൂര്‍ണ കുംഭമേളയ്‌ക്ക് ശേഷം 144 വർഷത്തിലൊരിക്കലാണ് ഒരു മഹാകുംഭ മേള നടക്കുക. 1936-ൽ ആയിരുന്നു കഴിഞ്ഞ മഹാകുംഭ മേള. അടുത്തത് 2080 ലും.
![2025 KUMBH MELA PRAYAGRAJ DIFFERENT TYPES OF KUMBH MELA പൂര്‍ണ്ണ കുംഭമേള 2025 എന്താണ് കുംഭമേള](https://etvbharatimages.akamaized.net/etvbharat/prod-images/21-10-2024/22729821_kumbh-mela-4.jpg)
6 വർഷത്തിലൊരിക്കൽ നടക്കുന്നതാണ് അർധ കുംഭമേള. 2019- ൽ ആയിരുന്നു അവസാന അർധ കുംഭമേള. ഒരു മനുഷ്യായുസിൽ ഒരു വട്ടമെങ്കിലും അനുഭവിക്കേണ്ട അനുഭൂതിയാണ് കുംഭമേള. ഇത്തവണത്തെ കുംഭ മേള പാഴാക്കിയാൽ വീണ്ടും 12 വർഷം കാത്തിരിക്കേണ്ടി വരുമെന്ന് സാരം.