ETV Bharat / state

മഹാരാഷ്ട്രയിലെ ആദിവാസി കർഷകർക്കായി ഓയിസ്റ്റർ വിത്തുകൾ ഉത്പാദിപ്പിച്ച് സിഎംഎഫ്ആർഐ - CMFRI PRODUCES OYSTER SEEDS

ഒരു ലക്ഷത്തോളം വിത്തുകളാണ് മഹാരാഷ്ട്രയിലെത്തിച്ചത്.

ASHTAMUDI LAKE OYSTER  OYSTER FARMING  CMFRI INDIA  ഓയിസ്റ്റർ കൃഷി
Oysters (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 14, 2025, 7:56 PM IST

എറണാകുളം: മഹാരാഷ്ട്രയിലെ ആദിവാസി കർഷകർക്കായി ഓയിസ്റ്റർ (കായൽ മുരിങ്ങ) വിത്തുകൾ ഉത്പാദിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കായൽ മുരിങ്ങയുടെ ഒരു ലക്ഷത്തോളം വിത്തുകളാണ് സിഎംഎഫ്ആർഐ ഉത്പാദിപ്പിച്ച് മഹാരാഷ്ട്രയിലെത്തിച്ചത്.

മഹാരാഷ്ട്രയിലെ മാം​ഗ്രൂവ് ആന്‍റ് മറൈൻ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബദൽ ഉപജീവനമാർ​ഗമെന്ന നിലയിൽ ഓയിസ്റ്റർ കൃഷിയിലൂടെ ആദിവാസി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉയർന്ന വിളവ് നൽകുന്നതും പരിസ്ഥിതി സൗഹൃദവുമാണ് ഓയിസ്റ്റർ കൃഷി.

കായൽമുരിങ്ങ ഉത്‌പാദനം ഇങ്ങനെ

അഷ്‌ടമുടി കായലിൽ നിന്ന് ശേഖരിച്ച കായൽ മുരിങ്ങ സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഹാച്ചറിയിൽ പ്രജനനം നടത്തി 50 ലക്ഷത്തോളം ലാർവ ഉത്പാദിപ്പിച്ചു. ഇവയെ വീണ്ടും 60 ദിവസത്തോളം ഹാച്ചറിയിൽ വളർത്തി ശരാശരി 8.5 മില്ലിമീറ്റർ വലിപ്പത്തിൽ ഷെല്ലുകളിൽ പറ്റിപ്പിടിക്കാൻ പാകത്തിലുള്ളതാക്കി വികസിപ്പിച്ചു.

ASHTAMUDI LAKE OYSTER  OYSTER FARMING  CMFRI INDIA  ഓയിസ്റ്റർ കൃഷി
ഓയിസ്റ്റര്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരു ഷെല്ലിൽ രണ്ട് മുതൽ 12 വിത്തുകൾ വരെ ഇത്തരത്തിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന അതിജീവന നിരക്ക്, വളർച്ചാ നിരക്ക്, രോ​ഗപ്രതിരോധ ശേഷി എന്നീ ​ഗുണങ്ങളുള്ളതിനാൽ കായലുകളിൽ നിന്ന് ലഭിക്കുന്ന വിത്തുകളേക്കാൾ ​​ഗുണങ്ങൾ കൂടുതലാണ് ഹാച്ചറിയിൽ ഉത്‌പാദിപ്പിച്ച വിത്തുകൾക്ക്. ഇവ ഓയിസ്റ്റർ ഷെല്ലുകളിൽ പിടിപ്പിക്കുന്നതും ഹാച്ചറി സംവിധാനം വഴിയാണ്.

കടൽമുരിങ്ങകൾ മഹാരാഷ്ട്രയിലേക്ക്

കായൽ മുരിങ്ങയുടെ ഷെല്ലുകളിൽ പിടിപ്പിച്ച ഒരു ലക്ഷത്തോളം വിത്തുകളാണ് കടൽവെള്ളത്തിൽ കുതിർത്ത ചാക്കിൽ പൊതിഞ്ഞ് പ്രത്യേക പെട്ടികളിൽ സുരക്ഷിതമായി പായ്ക്ക് ചെയ്‌ത് മഹാരാഷ്ട്രയിലെത്തിച്ചത്.

കായൽമുരിങ്ങ കൃഷി ലാഭകരം

തീറ്റ ആവശ്യമില്ലാത്തതിനാൽ പരമ്പരാ​ഗത അക്വാകൾച്ചർ രീതികളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും ലാഭകരവുമാണ് ഓയിസ്റ്റർ കൃഷി. മലിനീകരണം കുറഞ്ഞതും ചെറുകിട കർഷകർക്ക് സുസ്ഥിര വരുമാനം നേടാൻ സഹായിക്കുന്നതുമായ മികച്ച ജലകൃഷിയാണിതെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ എം കെ അനിൽ പറഞ്ഞു.

ഓയിസ്റ്റര്‍ പാക്ക് ചെയ്യുന്നു (ETV Bharat)

ഹാച്ചറിയിൽ ഉത്‌പാദിപ്പിക്കുന്ന വിത്തുകളുടെ ലഭ്യത ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ ഓയിസ്റ്റർ കൃഷിയിലൂടെ ​​തീരദേശ വാസികളുടെ വരുമാനം വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര - വിദേശ വിപണികളിൽ ഓയിസ്റ്റർ കൃഷി മികച്ച അവസരമാണ് നൽകുന്നത്.

സിഎംഎഫ്ആർഐയുടെ ഓയിസ്റ്റര്‍ കൃഷി (ETV Bharat)

പോഷക സമൃദ്ധം കായൽ മുരിങ്ങ

ഉയർന്ന പ്രോട്ടീൻ, അവശ്യ ധാതുക്കൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെയുള്ള പോഷക ഗുണങ്ങൾ കാരണം കായൽ മുരിങ്ങക്ക് ആവശ്യക്കാരേറെയുണ്ട്. ഏഴ് ബില്യൺ യുഎസ് ഡോളറിലധികം വിലമതിക്കുന്ന പ്രധാന ആഗോള വ്യവസായമാണിതെന്നാണ് വിപണിയിൽ നിന്നും ലഭ്യമാകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

Also Read: ഏഷ്യയിലെ മികച്ച നഗരങ്ങളില്‍ കൊല്ലത്തിന് 51ാം റാങ്ക്, ആദ്യ നൂറില്‍ കേരളത്തില്‍ നിന്ന് അഞ്ച് നഗരങ്ങള്‍ - 5 CITIES FROM KERALA IN TOP 100

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.