ETV Bharat / state

കടൽപായലിൽ നിന്നും കരൾ സംരക്ഷണം; പ്രകൃതിദത്ത ഉത്പ‌ന്നം പുറത്തിറക്കി സിഎംഎഫ്ആർഐ

കരൾ സംരക്ഷണത്തിനായി കടൽപായലിൽ നിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉത്പ‌ന്നം വിപണിയിൽ ഇറക്കി സിഎംഎഫ്ആർഐ

സിഎംഎഫ്ആർഐ  കരൾ സംരക്ഷം  CMFRI PRODUCT FOR LIVER  LIVER PROTECTION
CMFRI launches natural product for liver protection (ETV Bharat)
author img

By ETV Bharat Kerala Team

Published : 6 hours ago

എറണാകുളം : കരൾ സംരക്ഷണത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കടൽപായലിൽ നിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉത്പ‌ന്നം വിപണിയിൽ ഇറക്കി. വിപണി ലോഞ്ചിങ് വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. കേരളത്തിൽ ന്യൂട്രാസ്യൂട്ടിക്കലുകൾക്ക് മികച്ച സാധ്യതയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഗവേഷണ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിൽ മികച്ച ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് കേരള സർക്കാർ. സാമൂഹിക പ്രശ്‌നങ്ങൾക്ക് പരിഹാരമായി വികസിപ്പിക്കുന്ന ഗവേഷണങ്ങളെ വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കടൽപായലിൽ നിന്നും ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ സിഎംഎഫ്ആർഐ നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ് - മന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കടൽപായലിലെ ഗുണകരമായ ബയോ ആക്‌ടീവ് ഘടകങ്ങൾ ഉപയോഗിച്ചാണ് ഉത്പ‌ന്നം വികസിപ്പിച്ചിരിക്കുന്നത്. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രീന്‍റെക്‌സ് എന്ന ബ്രാൻഡിൽ ഉത്പ‌ന്നം വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. കരളിണ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിന്‍റെ അളവ് നിയന്ത്രിക്കുന്നതിനും ഈ ഉത്പ‌ന്നം സഹായിക്കുന്നു.

ഇത്തരമൊരു ഉത്പ‌ന്നം വികസിപ്പിച്ചതു മുതൽ നിരവധി ആവശ്യക്കാരാണ് സമീപിക്കുന്നതെന്നും സിഎംഎഫ്ആർഐ അറിയിച്ചു. ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രകൃതിദത്ത ഉത്പ‌ന്നങ്ങൾക്കുള്ള സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. പോഷക സുരക്ഷക്കൊപ്പം, പല ആന്തരിക അവയവങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനും കടൽപായൽ ന്യൂട്രാസ്യൂട്ടിക്കൽ ഉത്പ‌ന്നങ്ങൾ ഫലപ്രദമാണെന്ന് സിഎംഎഫ്ആർഐ ഡയറക്‌ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.

പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നിർമിച്ച ഈ ഉത്പ‌ന്നത്തിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നത് ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്ന് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ കാജൽ ചക്രവർത്തി വ്യക്തമാക്കി. പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമർദം, തൈറോയിഡ് എന്നിവയെ പ്രതിരോധിക്കാനായി നേരത്തെ സിഎംഎഫ്ആർഐ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉത്പ‌ന്നങ്ങൾ സ്വകാര്യ കമ്പനികൾ വഴി വിപണിയിലെത്തിച്ചിട്ടുണ്ട്.

ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയവയിൽ നിന്ന് ഒൺലൈനായും പ്രധാന മരുന്നുവിൽപന ശാലകളിലും ഉത്പ‌ന്നം ലഭ്യമാണെന്ന് ഉത്പ‌ന്നം വിപണിയിലെത്തിക്കുന്ന സ്വകാര്യ കമ്പനി എമിനിയോടെക് മാനേജിങ് ഡയറക്‌ടർ ഇവാൻജലിസ്റ്റ് പത്രോസ് പറഞ്ഞു. കരൾ രോഗങ്ങൾ വ്യാപകമായ ഈ കാലത്ത് ഇത്തരമൊരു ഉത്പ‌ന്നത്തിന് ഏറെ പ്രാധാന്യമുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലാണ് ഗ്രീന്‍റെക്‌സ് നിർമാണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 342 നിർദിഷ്‌ട സ്ഥലങ്ങൾ കടൽപായൽ കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആർഐ കണ്ടെത്തിയിട്ടുണ്ട്. സിഎംഎഫ്ആർഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളിൽ 24167 ഹെക്‌ടറിലായി പ്രതിവർഷം 97 ലക്ഷം ടൺ കടൽപായൽ ഉത്പ‌ാദനം സാധ്യമാണ്.

Also Read : ഫാറ്റി ലിവർ സാധ്യത തടയാം; ഇ 6 കാര്യങ്ങൾ ശ്രദ്ധിക്കൂ - How to prevent prevent fatty liver

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.