ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുറം കാഴ്‌ചകള്‍ കണ്ട് യാത്ര ചെയ്യാൻ കൂട്ടിന് ഇനി ഡബിള്‍ ഡക്കറും. മുകള്‍വശത്തും ഇരുവശങ്ങളിലും ഗ്ലാസ് പാനലുകളുള്ള റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറിലെത്തിച്ചു. വിനോദ സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായി കാഴ്‌ചകള്‍ കണ്ടാസ്വദിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് കെഎസ്ആര്‍ടിസി ഒരുക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബസിനുള്ളില്‍ ഇരുന്ന് പുറത്തെ കാഴ്‌ചകള്‍ കൂടുതല്‍ വിശാലമായി കാണാമെന്നതാണ് ഈ ബസിൻ്റെ പ്രത്യേകത. മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ദിവസങ്ങള്‍ക്ക് മുൻപ് തിരുവനന്തപുരത്ത് ബസിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ബസ് ഇന്നലെ മൂന്നാറിലെത്തിച്ചു. കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് സംസ്ഥാനത്തെ ടൂറിസത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.
മൂന്നാറിലേക്ക് നിലവില്‍ കെഎസ്ആര്‍ടിസി നടത്തുന്ന ഉല്ലാസയാത്ര സര്‍വീസുകളും സൈറ്റ് സീന്‍ സര്‍വീസുകളും മികച്ച ജനപിന്തുണ നേടി മുൻപോട്ട് പോകുന്നുണ്ട്. ഇതിനൊപ്പമാണ് റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസും മൂന്നാറില്‍ എത്തിച്ചിട്ടുള്ളത്.
Also Read: ബജറ്റ് പ്രഖ്യാപനം: കെഎസ്ആര്‍ടിസി വികസനത്തിന് 178.96 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി