ETV Bharat / state

മദ്യലഹരിയില്‍ ഡ്രൈവിങ്, സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ അറസ്റ്റില്‍

സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു മദ്യലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തു

THIRUVALLA AUTORICKSHAW ACCIDENT  തിരുവല്ല ഓട്ടോറിക്ഷ അപകടം  ഓട്ടോറിക്ഷ മറിഞ്ഞു  AUTORICKSHAW OVERTURNE ACCIDENT
AUTORICKSHAW ACCIDENT (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 10:19 PM IST

പത്തനംതിട്ട : സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. വിദ്യാർഥികൾക്ക് നിസാരപരിക്ക്. മദ്യലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്‌തു. നിരണം സ്വദേശി അശോക് കുമാർ (48) ആണ് അറസ്റ്റിലായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് വൈകിട്ട് നാലരയോടെ തിരുവല്ലയിലായിരുന്നു അപകടം. മദ്യപിച്ചിരുന്ന അശോക് കുമാർ വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്‌കൂളിലെ അഞ്ച് വിദ്യാർഥികളുമായി വരുമ്പോൾ നിരണം വില്ലേജ് ഓഫിസിന് സമീപം വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്ത് പെയിൻ്റിങ് ജോലികൾ ചെയ്‌തിരുന്ന യുവാക്കൾ ഓടിയെത്തി കുട്ടികളെ പുറത്തെടുത്തു.

കുട്ടികൾക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. മദ്യപിച്ച് വാഹനമോടിച്ചതിന് അശോക് കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

Also Read : ശബരിമല തീർഥാടകരുടെ കാർ ഓട്ടോയിലിടിച്ച് അപകടം; 5 പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.