കാസർകോട്: ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരൻ വെട്ടേറ്റ് മരിച്ചു. പയ്യന്നൂർ സ്വദേശിയായ സുരേഷാണ് (45) മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ സവാദാണ് സുരേഷിനെ വെട്ടിയതെന്നാണ് വിവരം. ഇരുവരും സുഹൃത്തുക്കളാണ്. ഇന്നലെ (ഫെബ്രുവരി 11) രാത്രി 10 മണിയോടെയായിരുന്നു സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉപ്പളയിലെ ഫ്ലാറ്റുകളിൽ സെക്യൂരിറ്റി ജോലി ചെയ്‌ത് വരികയായിരുന്നു സുരേഷ്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: യുവതിയുടെ ദേഹത്ത് പൊട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമം; പ്രതിക്കായി അന്വേഷണം