പാരിസ്: ഫ്രഞ്ച് നഗരമായ മാർസെയിലെത്തിയതിന് ശേഷം വിഡി സവർക്കറിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായുള്ള ഈ നഗരത്തിന്‍റെ ബന്ധത്തെയും അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഞാൻ മാർസെയിൽ എത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍, ഈ നഗരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാനായ വീർ സവർക്കർ ധീരമായ രക്ഷപ്പെടാൻ ശ്രമിച്ചത് ഇവിടെയാണ്. മാർസെയിലിലെ ജനങ്ങൾക്കും അദ്ദേഹത്തെ ബ്രിട്ടീഷ് കസ്‌റ്റഡിയിലേക്ക് അയയ്‌ക്കരുതെന്ന ആവശ്യപ്പെട്ട അക്കാലത്തെ ഫ്രഞ്ച് പ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു. വീർ സവർക്കറുടെ ധൈര്യം തലമുറകളെ പ്രചോദിപ്പിക്കുന്നു' എന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ പറഞ്ഞു.
'പ്രസിഡന്‍റ് മാക്രോണും ഞാനും അൽപം മുമ്പ് മാർസെയിലിലെത്തി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന പരിപാടികൾക്ക് ഈ സന്ദർശനം സാക്ഷ്യം വഹിക്കും. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഇന്ത്യൻ കോൺസുലേറ്റും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കും. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗത്തെ ആദരിക്കും' എന്നും അദ്ദേഹം പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.
Landed in Marseille. In India’s quest for freedom, this city holds special significance. It was here that the great Veer Savarkar attempted a courageous escape. I also want to thank the people of Marseille and the French activists of that time who demanded that he not be handed…
— Narendra Modi (@narendramodi) February 11, 2025
ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത്, വിനായക് ദാമോദർ സവർക്കറിനെ 1910 ജൂലൈ 8ന് വിചാരണയ്ക്കായി ബ്രിട്ടീഷ് കപ്പലായ മൊറിയയിൽ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹം തടവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. കപ്പലിന്‍റെ പോർട്ടഹോളിൽ നിന്ന് തെന്നിമാറി അദ്ദേഹം കരയിലേക്ക് നീന്തിപ്പോയതായി പറയപ്പെടുന്നു. തുടർന്ന് ഫ്രഞ്ച് അധികൃതർ അദ്ദേഹത്തെ പിടികൂടി ബ്രിട്ടീഷുകാര്‍ക്ക് തിരികെ നൽകി.
സവർക്കറെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെ ഇത് വലിയ നയതന്ത്ര വിവാദത്തിന് കാരണമായി. ഫ്രഞ്ച് മണ്ണിൽ ബ്രിട്ടീഷ് സൈന്യം സ്വീകരിച്ച നടപടിക്കെതിരെ നിരവധി ഫ്രഞ്ച് ആക്‌ടിവിസ്‌റ്റുകളും നേതാക്കളും പ്രതിഷേധിക്കുകയും സവർക്കറെ ബ്രിട്ടൻ അധികൃതര്‍ക്ക് തിരികെ നല്‍കരുതെന്ന് വാദിക്കുകയും ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പുതിയ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർസെയിലിലാണ്. ലോകമഹായുദ്ധങ്ങളിൽ പോരാടി വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗത്തെ ആദരിക്കുന്നതിനായി മസാർഗസ് യുദ്ധ ശ്‌മശാനം സന്ദർശിക്കുന്നത് ഉൾപ്പെടെ ഇന്ന് (ഫെബ്രുവരി 12) നേതാക്കൾ നിരവധി പരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്.
President Macron and I reached Marseille a short while ago. This visit will witness important programmes aimed at further connecting India and France. The Indian consulate which is being inaugurated will deepen people-to-people linkages. I will also pay homage to the Indian… pic.twitter.com/RtgGPkJjNg
— Narendra Modi (@narendramodi) February 11, 2025
അന്താരാഷ്‌ട്ര ന്യൂക്ലിയർ ഫ്യൂഷൻ സഹകരണമായ ഇന്‍റർനാഷണൽ തെർമോ ന്യൂക്ലിയർ എക്‌സ്‌പിരിമെന്‍റൽ റിയാക്‌ടർ (ഐടിഇആർ) പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സന്ദർശനവും അജണ്ടയിലുണ്ട്. കഴിഞ്ഞ ദിവസം (ഫെബ്രുവരി 11) നേരത്തെ, മോദിയും മാക്രോണും എഐ ആക്ഷൻ ഉച്ചകോടിയെയും 14ാമത് ഇന്ത്യ-ഫ്രാൻസ് സിഇഒമാരുടെ ഫോറത്തെയും അഭിസംബോധന ചെയ്‌തിരുന്നു.
Also Read: ഫ്രാൻസിലെത്തിയ മോദിക്ക് ഊഷ്‌മള സ്വീകരണം; ഉച്ചകോടിയില്‍ സഹ അധ്യക്ഷ സ്ഥാനം വഹിക്കും