പാലക്കാട്: ജാതി സെൻസസ് രാഷ്‌ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനിൽ അംബേക്കർ. ഇത് രാഷ്ട്രീയത്തിനോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കോ അനാവശ്യമായി ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് സമൻവയ് ബൈഠക് സമാപന ദിനത്തിൽ നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുനിൽ അംബേക്കർ.
പിന്നാക്ക സമുദായത്തിൽ നിൽക്കുന്നവരുടെ പുരോഗതിക്കായി മാത്രം ജാതി സെന്‍സസ് പ്രയോജനപ്പെടുത്തണം. ജാതി സംബന്ധമായ വിഷയങ്ങൾ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ആർഎസ്എസ് നേരത്തെ തന്നെ ജാതി സെൻസസ് സംബന്ധിച്ച കാര്യത്തിൽ അഭിപ്രായം പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.