ഝാൻസി (ഉത്തർപ്രദേശ്): ഝാൻസി സർക്കാർ ആശുപത്രിയിലെ കുട്ടികളുടെ വാർഡിലുണ്ടായ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട നവജാത ശിശു മരിച്ചു. അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ഇതോടെ ആശുപത്രിയില്‍ വച്ച് മരിച്ച നവജാത ശിശുക്കളുടെ എണ്ണം പതിനൊന്നായി. വെള്ളിയാഴ്‌ച (നവംബർ 15) രാത്രി വാർഡിലുണ്ടായ തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കൾ നേരത്തെ മരിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എൻഐസിയുവിൽ നിന്ന് പിഐസിയുവിലേക്ക് മാറ്റിയ കുട്ടി മറ്റൊരു അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തീപിടിത്തത്തിൽ കുട്ടിക്ക് പൊള്ളലേറ്റിട്ടില്ലെന്ന് ഝാൻസി ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് കുമാർ പറഞ്ഞു. നിലവിൽ 38 കുട്ടികൾ എൻഐസിയുവിൽ ചികിത്സയിലാണ്. ഈ കുട്ടികൾ പൊള്ളലേറ്റ് ചികിത്സയിലല്ലെന്നും ഇവരെ ആശുപത്രി ജീവനക്കാർ രക്ഷപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.