ഒന്നാം ദിവസം ബാലകാണ്ഡത്തിന്‍റെ ആരംഭം മുതൽ ഉമാമഹേശ്വര സംവാദം വരെയുള്ള ഭാഗമാണ് വായിക്കുക. എട്ടാം ദിവസം അയോധ്യാകാണ്ഡത്തിലെ വനയാത്ര മുതൽ വാല്‍മീകാശ്രമപ്രവേശം വരെയുള്ള ഭാഗങ്ങൾ വായിക്കാം.
സംഗ്രഹം
രാമസീത ലക്ഷ്‌മണന്‍മാരുടെ വനയാത്രയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. കൈകേയിയുടെ നിര്‍ദേപ്രകാരം രാമനും സീതയും ലക്ഷ്‌മണനും കാട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നു. രാജകുടുംബത്തിലുള്ളവരുടെയും അയോധ്യാവാസികളുടെയും ദുഃഖം കണ്ടില്ലെന്ന് നടിച്ച് അവര്‍ വനയാത്രയുമായി മുന്നോട്ട് നീങ്ങുന്നു. ആദ്യം സീതയ്ക്ക് മരവുരി ധരിക്കാന്‍ ഏറെ ബുദ്ധിമുട്ട് തോന്നി. എന്നാല്‍ രാമന്‍ അവളെ സഹായിക്കുന്നു. രാമനെ വേര്‍പെട്ട ദശരഥനടക്കമുള്ളവര്‍ക്ക് സങ്കടം സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു.
രാമ-സീതാ ലക്ഷ്‌മണന്‍മാര്‍ തങ്ങളുടെ വനവാസത്തിന്‍റെ ആദ്യ രാത്രി കഴിച്ച് കൂട്ടിയത് തമസാനദിയുടെ തീരത്താണ്. അതിരാവിലെ തന്നെ അനുഗമിച്ച അയോധ്യാവാസികള്‍ ഉണരും മുമ്പേ രാമനും കൂട്ടരും ഗംഗാനദിയിലൂടെ വനത്തിലേക്ക് യാത്രയാകുന്നു.
ഗുണപാഠം
വ്യക്തിപരമായ ദുഃഖങ്ങള്‍ക്കും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും വഴങ്ങി കര്‍ത്തവ്യപാലനവും ധര്‍മ്മവും കൈവിടരുത്. പിതാവിന്‍റെ വാക്ക് പാലിക്കാന്‍ വേണ്ടി ഹൃദയം തകരുന്ന വേദനയോടെ രാമന്‍ കാട്ടിലേക്ക് യാത്ര ആകുന്നത് കര്‍ത്തവ്യത്തിന്‍റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താനാണ്.
ഗുഹ സംഗമം
കാട്ടുരാജാവായ ഗുഹനെ രാമന്‍ കണ്ടുമുട്ടുന്നു. അദ്ദേഹം രാമനോടുള്ള തന്‍റെ അതിരറ്റ ഭക്തിയും ആതിഥ്യമര്യാദയും പ്രകടിപ്പിക്കുന്നു. എന്നാല്‍ വനവാസ കാലത്ത് മറ്റുള്ളവരുടെ ആതിഥ്യം സ്വീകരിക്കില്ലെന്ന് ഗുഹനോട് രാമന്‍ വ്യക്തമാക്കുന്നു.
ആല്‍മരത്തിന്‍റെ കറയുപയോഗിച്ച് മുടി ജട കെട്ടുന്നതെങ്ങനെയെന്നും ഗുഹനില്‍ നിന്ന് രാമന്‍ മനസിലാക്കുന്നു. രാമന്‍റെ അവസ്ഥയില്‍ ഗുഹന്‍ അതീവ ദുഃഖിതനാണ്. എന്നാല്‍ കര്‍മ്മതത്വം ഉപദേശിച്ച് ഗുഹനെ ലക്ഷ്‌മണന്‍ സമാധാനിപ്പിക്കുന്നു.
പൂര്‍വകര്‍മ്മങ്ങളുടെ ഫലമാണ് ദുഃഖവും സന്തോഷവുമെന്ന് ലക്ഷ്‌മണന്‍ അദ്ദേഹത്തിന് പറഞ്ഞ് കൊടുക്കുന്നു. പിറ്റേന്ന് പ്രഭാതത്തില്‍ ഗംഗാ നദി കടക്കാന്‍ ഗുഹന്‍ അവരെ സഹായിക്കുന്നു.
ഗുണപാഠം