ചെന്നൈ: ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തീരദേശ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നാളെ (ഒക്‌ടോബർ 15) അവധി പ്രഖ്യാപിച്ചു. ഒക്‌ടോബർ 15 മുതൽ 18 വരെ സ്വകാര്യ ഐടി കമ്പനി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ചെന്നൈയിലും മറ്റ് മൂന്ന് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. അതേസമയം, മുൻകരുതൽ നടപടികളെക്കുറിച്ച് ഇന്ന് (14.10.2024) ചീഫ് സെക്രട്ടേറിയറ്റിൽ അവലോകന യോഗം ചേർന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ചീഫ് സെക്രട്ടറി മുരുകാനന്ദം, പൊലീസ് ഡിജിപി, ആരോഗ്യ വകുപ്പ്, ദുരന്തനിവാരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
മഴവെള്ളം ഒഴുക്കിവിടുന്ന പ്രവൃത്തികളും ഡ്രഡ്ജിങ് പ്രവൃത്തികളും യോഗം ചർച്ച ചെയ്‌തു. ചെന്നൈയുമായി ബന്ധപ്പെട്ട് സ്വീകരിച്ച മുൻകരുതൽ നടപടികൾ സംബന്ധിച്ച് ചെന്നൈ കോർപ്പറേഷന്‍ റിപ്പോർട്ട് സമർപ്പിച്ചു.
നുങ്കമ്പാക്കത്തെ ദക്ഷിണമേഖലാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ വൈകിട്ട് നാലരയോടെ മാധ്യമപ്രവർത്തകരെ കണ്ടു. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ അടുത്ത 5 ദിവസത്തേക്ക് മഴ പെയ്യുമെന്നും ഡെൽറ്റ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മെറ്റീരിയോളജി ഡയറക്‌ടര്‍ ബാലചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കുമരി കടൽ, തമിഴ്‌നാടിന്‍റെ തീരപ്രദേശങ്ങൾ, തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Also Read:സംസ്ഥാനത്ത് മഴ കനക്കും; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്