ന്യൂഡല്‍ഹി:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി യഥാര്‍ഥ ജനകീയ നേതാവയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലാണ് രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചത്.
ഉമ്മന്‍ ചാണ്ടി സ്വന്തം ജീവിതം കേരളത്തിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ പാരമ്പര്യത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ ജീവിത യാത്ര. ജനപ്രതിനിധി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം ജനങ്ങളെ സേവിച്ചു. കാഴ്ചപ്പാടും അര്‍പ്പണബോധവും കരുതലുമുള്ള നേതൃത്വത്തിന്റെ സാക്ഷ്യപത്രമായി അദ്ദേഹത്തിന്റെ ജീവിതം ഇന്നും നിലകൊള്ളുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.