കേരളം

kerala

ETV Bharat / bharat

'സേഫ് ആയത് അദാനി': ഏക് ഹേ തോ സേഫ് ഹേ മുദ്രാവാക്യത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ശതകോടീശ്വരന്മാരും ദരിദ്രരും തമ്മിലുള്ള മത്സരം. മഹാ വികാസ് അഘാഡി സർക്കാർ കർഷകർക്കും നിരാലംബർക്കും തൊഴിലില്ലാത്തവർക്കും മുൻഗണന നൽകുന്നുവെന്ന് രാഹുല്‍ ഗാന്ധി.

RAHUL GANDHI MOCKS PM ഏക് ഹേ തോ സേഫ് ഹേ ധാരാവിയുടെ പുനർവികസന പദ്ധതി EK HAI TOH SAFE HAI SLOGAN
Rahul Gandhi (ETV Bharat)

By

Published : 5 hours ago

മുംബൈ : മോദിയുടെ 'ഏക് ഹേ തോ സേഫ് ഹേ' മുദ്രാവാക്യത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി. ധാരാവിയുടെ പുനർവികസന പദ്ധതിയും അദാനിയും തമ്മില്‍ ബന്ധമുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസം സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രധാനമന്ത്രിയുടെ ഏക് ഹേ തോ സേഫ് ഹേ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും അദാനിയെ വളര്‍ത്താനുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

അദാനിയും മോദിയും സേഫ് ആകാൻ ശ്രമിക്കുകയാണെന്നും ജനങ്ങളെ പറ്റിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നവംബർ 20 ന് നടക്കുന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ശതകോടീശ്വരന്മാരും ദരിദ്രരും തമ്മിലുള്ള മത്സരമാണെന്നും മഹാ വികാസ് അഘാഡി സർക്കാർ കർഷകർക്കും നിരാലംബർക്കും തൊഴിലില്ലാത്തവർക്കും മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ധാരാവി പുനർവികസന പദ്ധതിയിലൂടെ ഒരു ലക്ഷം കോടി രൂപയുടെ ഭൂമി ഏറ്റെടുക്കാൻ അദാനിയെ സഹായിക്കുകയാണ് 'ഏക് ഹേ തോ സേഫ് ഹേ' എന്ന മുദ്രാവാക്യത്തിലൂടെയെന്നും രാഹുല്‍ പരിഹസിച്ചു. ആരാണ് സുരക്ഷിതർ എന്ന് ചോദിച്ച അദ്ദേഹം, ധാരാവി പുനർവികസന പദ്ധതിയിലെ ടെൻഡർ അദാനിയുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും പറഞ്ഞു. കോര്‍പ്പറേറ്റ് താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ധാരാവി നിവാസികളെ പറ്റിക്കുകയാണെന്നും ധാരാവിയിലെ പാവപ്പെട്ടവർക്ക് ഭൂമി തിരികെ നൽകാൻ മഹാ വികാസ് അഘാഡിയും കോൺഗ്രസും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരെ 'അടിമ' എന്ന് പരാമർശിച്ചതില്‍ അപലപിച്ച് മുംബൈ പ്രസ് ക്ലബ്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു റാലിയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് വെറും പ്രസ്‌താവനകൾ നടത്തുന്നതിനുപകരം മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള വ്യക്തമായ നടപടികൾക്ക് മുൻഗണന നൽകണമെന്ന് മുംബൈ പ്രസ് ക്ലബ് വ്യക്തമാക്കി.

മാധ്യമ വ്യവസായികളെയും കുത്തക മുതലാളിമാരെയുമാണ് രാഹുല്‍ ഗാന്ധി വിമര്‍ശിക്കേണ്ടതെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്ത സമ്മേളനങ്ങള്‍ ഒഴിവാക്കുന്നതിനെ വിമർശിക്കുന്നത് ശരിയാണെങ്കിൽ, അതുപോലെ തന്നെ മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവന ശാസന അർഹിക്കുന്നുണ്ടെന്നും മുംബൈ പ്രസ് ക്ലബ് പത്രക്കുറിപ്പിൽ എടുത്തുപറഞ്ഞു.

Read More:മാധ്യമപ്രവര്‍ത്തകര്‍ 'അടിമ' എന്ന് രാഹുല്‍ ഗാന്ധി; വൻ വിവാദം, അപലപിച്ച് പ്രസ് ക്ലബ്

ABOUT THE AUTHOR

...view details