മുസാഫർപുർ (ബീഹാർ): ഫുൽവാരി ഷെരീഫ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് രണ്ട് പിഎഫ്ഐ ഏജന്‍റുമാര്‍ പൊലീസ് കസ്റ്റഡിയില്‍. യാക്കൂബ് ഖാന്‍, ബിലാല്‍ എന്നിവരെയാണ് മുസാഫർപൂർ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. നിലവിൽ പട്‌നയിലെ ബൂർ ജയിലിൽ കഴിയുന്ന ഇരുവരെയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്‌തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാലാണ് ഇരുവരെയും മുസാഫർപൂരിലേക്ക് കൊണ്ടുവന്നത്. ചൊവ്വാഴ്‌ച പട്‌ന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഓഫീസിൽ ഇരുവരെയും ചോദ്യം ചെയ്‌തു. നൂറിലധികം ചോദ്യങ്ങളുടെ പട്ടികയാണ് മുസാഫർപൂർ പൊലീസ് തയ്യാറാക്കിയതെന്നാണ് വിവരം. പിഎഫ്ഐ ഫണ്ടിംഗ്, പരിശീലന ക്യാമ്പ്, രഹസ്യ യോഗങ്ങൾ സംഘടിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പൊലീസ് ചോദിച്ചു.