ന്യൂഡല്‍ഹി: 2019 ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഫ് ജവാന്‍മാര്‍ക്ക് അഭിവാദനം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "പുല്‍വാമയില്‍ രക്തസാക്ഷികളായ ധീരനായകന്‍മാര്‍ക്ക് എന്‍റെ അഭിവാദനം. രാജ്യത്തിന് വേണ്ടി അവര്‍ ചെയ്ത സേവനവും ത്യാഗവും എന്നും അനുസ്മരിക്കപ്പെടും." പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി - പുല്‍വാമ ഭീകരാക്രമണം
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അർപ്പിച്ചു.
Pulwama attack
Published : Feb 14, 2024, 10:55 AM IST
2014 ഫെബ്രുവരി 14 ന്, പാകിസ്ഥാന്‍ ബന്ധമുള്ള തീവ്രവാദികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബാക്രമണം നടത്തി തിരിച്ചടിച്ചിരുന്നു.