അഹമ്മദാബാദ്:ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനവിധി തേടുന്ന ഗുജറാത്ത് ഗാന്ധിനഗര്‍ മണ്ഡലത്തില്‍ അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. പൊതുതെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടം രാജ്യത്ത് പുരോഗമിക്കുകയാണെന്നും എല്ലാ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാന അവകാശം ഈ അവസരത്തില്‍ വിനിയോഗിക്കണമെന്നും, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃകയാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി പറഞ്ഞു.
'ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃക': അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി - PM Modi Casts Vote
പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയാണ് മോദി വോട്ട് ചെയ്‌തത്.
Published : May 7, 2024, 8:30 AM IST
'ലോകത്തെ ജനാധിപത്യ രാജ്യങ്ങള്‍ക്ക് കണ്ട് പഠിക്കാനുള്ള ഉദാഹരണമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയും തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റും. ഇക്കാര്യത്തില്‍ ലോകത്തിലെ വലിയ സര്‍വകലാശാലകള്‍ പഠനം നടത്തേണ്ടതുണ്ട്. ആഗോളതലത്തില്‍ ഏകദേശം 64 രാജ്യങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അവയെ എല്ലാം തന്നെ താരതമ്യം ചെയ്യേണ്ടതുണ്ട്. ജനാധിപത്യത്തിൻ്റെ ആഘോഷമാണ് ഈ വര്‍ഷം. അതുകൊണ്ട് തന്നെ വോട്ട് ചെയ്യാനും ജനാധിപത്യത്തിന്‍റെ ഉത്സവം ആഘോഷമാക്കാനും ഞാൻ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു.