റായ്പൂർ:ഛത്തീസ്ഗഡിലെ ബസ്തറില്‍ 2024 ജനുവരി മുതല്‍ ഇതുവരെ മാത്രം ഇരുന്നോറോളം നക്സലൈറ്റുകളെ വധിച്ചതായി പൊലീസ്. 309 ദിവസത്തിനിടെ 189 നക്സലൈറ്റുകള്ക്കാണ് മേഖലയില്‍ ജീവൻ നഷ്ടമായതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുന്ദര്‍രാജ് ഇടിവി ഭാരതിനോട് പറഞ്ഞു. അന്വേഷണ സംഘം പത്ത് കോടിയോളം രൂപ വിലയിട്ടിരുന്ന നക്സലൈറ്റുകളെയാണ് വിവിധ സേനാവിഭാഗങ്ങള്‍ ഈ വര്‍ഷം വധിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ആകെ 9 കോടി 72 ലക്ഷമാണ് ഇവരുടെ വിവരങ്ങള്‍ കൈമാറുന്നവര്ക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ അഞ്ച് സംസ്ഥാനതല നേതാക്കളും ഈ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. നിരോധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പിഎൽജിഎ) ഡിവിഷണൽ കമ്മിറ്റി അംഗങ്ങളായ (ഡിവിസിഎം) 10 പേരും ഈ വര്‍ഷം വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.