ETV Bharat / bharat

മുല്ലപ്പെരിയാർ അണക്കെട്ട്: സുരക്ഷാഭീഷണിയെന്നത് ആശങ്ക മാത്രമെന്ന് സുപ്രീംകോടതി - SC ON MULLAPERIYAR SECURITY THREAT

അണക്കെട്ട് നൂറ് കൊല്ലത്തെ മഴക്കാലങ്ങള്‍ അതിജീവിച്ചതാണെന്ന് സുപ്രീംകോടതി. കോടതി നിരീക്ഷണങ്ങള്‍ തെറ്റെന്ന് ഡീന്‍ കുര്യക്കോസ് എംപി.

MULLAPERIYAR Security Threat  Mullaperiyar DAM SAFETY  മുല്ലപ്പെരിയാർ അണക്കെട്ട്  മുല്ലപ്പെരിയാല്‍ സുരക്ഷ ഭീഷണി
mullaperiyar (ETV bharat)
author img

By ETV Bharat Kerala Team

Published : Jan 28, 2025, 3:37 PM IST

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

വർഷങ്ങളായി അണക്കെട്ട് തകരുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും എന്നാൽ അണക്കെട്ടിന്‍റെ ആയുസ് പറഞ്ഞതിനേക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോയെന്നും ജസ്റ്റിസ് ഋഷികേശ് റോയ് ചോദിച്ചു. താനും ഈ ആശങ്കയിൽ കേരളത്തിൽ ഒന്നരവർഷത്തോളം ജീവിച്ചതാണെന്നും ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജസ്റ്റിസുമാരായ ഋഷികേശ് റോയിയും എസ്‌വിഎന്‍ ഭാട്ടിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മഴക്കാലമടുത്തതിനാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകന്‍റെ ആവശ്യം. അണക്കെട്ട് നിര്‍മ്മിച്ച ശേഷം എത്ര മഴക്കാലങ്ങള്‍ കഴിഞ്ഞെന്ന് കോടതി ആരാഞ്ഞു. അണക്കെട്ട് നിര്‍മ്മിച്ചിട്ട് നൂറിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും അതുകൊണ്ട് തന്നെ അത്രയേറെ മഴക്കാലങ്ങള്‍ കടന്ന് പോയിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

പതിനഞ്ച് ലക്ഷം പേര്‍ അണക്കെട്ട് തകര്‍ന്ന് തങ്ങളുടെ ജീവന്‍ അപകടത്തിലാകുമെന്ന ഭീതിയിലാണ് കഴിയുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. താനും ഒന്നരവര്‍ഷം ഇതേ ആശങ്കയോടെ ജീവിച്ചതാണെന്ന് ജസ്റ്റിസ റോയ് ചൂണ്ടിക്കാട്ടി. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോയെന്ന് കേരളത്തോടും തമിഴ്‌നാടിനോടും ഈ മാസം ആദ്യം കോടതി ആരാഞ്ഞിരുന്നു. അതോ 2021ലെ പുതിയ അണക്കെട്ട് സുരക്ഷ നിയമപ്രകാരം സ്റ്റാറ്റ്യൂട്ടറി സമിതിയെ നിയോഗിക്കണമോയെന്നും കോടതി ചോദിച്ചിരുന്നു.

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതി നിരീക്ഷണം തെറ്റാണെന്ന ആരോപണവുമായി ഡീൻ കുര്യാക്കോസ് എംപി രംഗത്ത് എത്തി. മുല്ലപ്പെരിയാർ തർക്കങ്ങൾ പരിഹരിക്കാൻ ഡാം സേഫ്റ്റി അതോറിറ്റിക്ക് സാധിക്കും. അതിലാണ് കേരളത്തിന്‍റെ പ്രതീക്ഷ. ഇപ്പോൾ കേരളത്തിന് ആശ്വാസകരമായ അവസ്ഥയുണ്ട്. സ്ഥല പരിശോധന നടത്തിയല്ല ഇപ്പോഴത്തെ കോടതി നിരീക്ഷണം. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി പലപ്പോഴും തമിഴ്‌നാടിന് ഗുണകരമായ നിലപാട് സ്വീകരിച്ചു. ഇന്നത്തെ സുപ്രീംകോടതി പരാമർശം കാര്യങ്ങൾ മനസിലാക്കാതെയാണെന്നും ഡീൻ കുര്യാക്കോസ് തൊടുപുഴയിൽ പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപണി സംബന്ധിച്ചുള്ള തർക്കം, മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്യുമെന്ന് ഡിസംബറില്‍ തമിഴ്‌നാട് നിയമസഭയിൽ സ്റ്റാലിന്‍ അറിയിച്ചിരുന്നു. എന്നാല്‍ ആ ചര്‍ച്ച നടന്നില്ല.

Also Read: മുല്ലപ്പെരിയാര്‍ ചര്‍ച്ചയാകാതെ സ്റ്റാലിന്‍ പിണറായി കൂടിക്കാഴ്‌ച; ഇരുവരും വൈക്കത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.