ബിജാപൂർ (ഛത്തീസ്‌ഗഡ്) : ഛത്തീസ്‌ഗഡിലെ ബിജാപൂരിൽ പൊലീസിന് വിവരം നൽകുന്നയാളാണെന്ന് ആരോപിച്ച് ഒരാളെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തി. സിതു മദ്വി ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച (ഓഗസ്റ്റ് 25) ഭൈരംഗഡ് മേഖലയിൽ നക്‌സലൈറ്റുകൾ ജൻ അദാലത്ത് നടത്തിയപ്പോഴായിരുന്നു സംഭവം.
നക്‌സലൈറ്റ് കോടതിയിൽ ഹാജരാക്കിയ ജഗൂർ ഗ്രാമത്തിലെ താമസക്കാരനായ സിതു മദ്വി പൊലീസിന് വിവരം നൽകുന്നയാളാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. വാദത്തിൻ്റെ അവസാനത്തിൽ, നക്‌സലൈറ്റ് ഭൈരംഗഡ് ഏരിയ കമ്മിറ്റി സിതു മാദ്വിയെ കൊലപ്പെടുത്തുകയായിരുന്നു. 2021 മുതൽ മാദ്വി പൊലീസിന് വിവരങ്ങൾ നൽകുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു ലഘുലേഖയും മൃതദേഹത്തിനരികിൽ ഉപേക്ഷിച്ചിരുന്നു.