കേരളം

kerala

ETV Bharat / bharat

ചത്തീസ്‌ഗഡിൽ വെടിവയ്‌പ്പ്; നക്‌സൽ കൊല്ലപ്പെട്ടു

ജില്ല റിസർവ് ഗാർഡുമായുള്ള ഏറ്റുമുട്ടലിലുണ്ടായ വെടിവയ്‌പ്പിലാണ് നക്‌സൽ കൊല്ലപ്പെട്ടത്

Naxal killed in Sukma encounter  Naxal killed in encounter  naxalites attack  നക്‌സൽ ആക്രമണം  ചത്തീസ്‌ഗഡിൽ നക്‌സൽ കൊല്ലപ്പെട്ടു
Naxal killed in Sukma encounter in Chhattisgarh

By ANI

Published : Feb 24, 2024, 10:59 AM IST

സുക്‌മ (ചത്തീസ്‌ഗഡ്) :ശനിയാഴ്‌ച ചത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ നക്‌സലൈറ്റുകളുംറിസർവ് ഗാർഡുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു നക്‌സൽ കൊല്ലപ്പെട്ടു. ചത്തീസ്‌ഗഡ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് സുക്‌മ ജില്ലയിലെ ബുർക്കലങ്ക ജംഗിൽ ഏരിയയിൽ ജില്ല റിസർവ് ഗാർഡും (District Reserve Guard) നക്‌സലുകളും തമ്മിൽ ഉണ്ടായ വെടിവയ്‌പ്പിലാണ് നക്‌സൽ കൊല്ലപ്പെട്ടത്. ഡി ആർ ജി നടത്തിയ തെരച്ചിലിലാണ് കൊല്ലപ്പെട്ട നക്‌സലിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് സുഗ്‌മ ജില്ല പൊലീസ് സൂപ്രണ്ട് (Superintendent of Police) കിരൺ ചൗഹാൻ അറിയിച്ചു.

മേഖലയിൽ വിശദമായ തെരച്ചിൽ നടക്കുന്നുണ്ടെന്നും, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ചത്തീസ്‌ഗഡിൽ നക്‌സലൈറ്റ് ആക്രമണത്തിൽ രണ്ട് നാട്ടുകാർ മരിച്ചിരുന്നു. ചിന്തഗുഫ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കഹേർ ദുൽഹെദ് ഗ്രാമത്തിലെ താമസക്കാരായ സോധി ഹംഗ, മാദ്വി നന്ദ എന്നിവരെ വെള്ളിയാഴ്‌ച (23-02-2024) നക്‌സലൈറ്റുകൾ കൊലപ്പെടുത്തിയതായാണ് പൊലീസ് അറിയിച്ചത്.

കൊലപാതകത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ച പൊലീസ് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. തങ്ങളുടെ ശക്തികേന്ദ്രങ്ങൾ നിലംപതിച്ചതിൽ നിരാശരായ നക്‌സലൈറ്റുകൾ നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുകയാവാമെന്നാണ് പൊലീസ് പരയുന്നത്. വികസന, ക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്താൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

2023 നവംബറില്‍, സംസ്ഥാനത്തെ ബസ്‌തർ മേഖലയിൽ 14 പുതിയ സുരക്ഷ ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു, ഏഴെണ്ണം സുക്‌മ ജില്ലയിലും സ്ഥാപിച്ചിട്ടുണ്ട്. നക്‌സൽ ബാധിത പ്രദേശങ്ങളിലെ പുതിയ ക്യാമ്പുകൾ ഗ്രാമവാസികൾക്ക് മാവോയിസ്‌റ്റ് ഭീഷണിയിൽ നിന്ന് മുക്തി നേടാനും വികസന പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ ക്ഷേമ പരിപാടികളിൽ നിന്നും പ്രയോജനം നേടാനും സഹായിക്കുമെന്നും പൊലീസ് പറഞ്ഞു.

Also read :ഛത്തീസ്‌ഗഡില്‍ നക്‌സലൈറ്റ് ആക്രമണം; രണ്ട് നാട്ടുകാർ മരിച്ചു

ABOUT THE AUTHOR

...view details