കേരളം

kerala

ETV Bharat / bharat

മണിപ്പൂരില്‍ ഏറ്റുമുട്ടല്‍, 11 അക്രമികള്‍ കൊല്ലപ്പെട്ടു; സിആർപിഎഫ് ജവാനും പരിക്ക്

ജിരിബാം മേഖലയിലാണ് സിആര്‍പിഎഫുമായി അക്രമികള്‍ ഏറ്റുമുട്ടിയത്.

MANIPUR MILITANT CRPF ENCOUNTER  MANIPUR RIOT LATEST  മണിപ്പൂരില്‍ ഏറ്റുമുട്ടല്‍  മണിപ്പൂര്‍ സംഘര്‍ഷം
Representative Image (ANI)

By ANI

Published : Nov 11, 2024, 7:22 PM IST

ഇംഫാല്‍:മണിപ്പൂരിലെ ജിരിബാം മേഖലയിൽ സെൻട്രൽ റിസർവ് പൊലീസ് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 അക്രമികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഒരു സിആർപിഎഫ് ജവാനും പരിക്കേറ്റതായി വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ പരിശ്രമിക്കുകയാണെന്ന് മണിപ്പൂർ പൊലീസ് ഡയറക്‌ടർ ജനറൽ (ഡിജിപി) രാജീവ് സിങ് അറിയിച്ചു. കഴിഞ്ഞ ഒന്നര വർഷത്തെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറയുന്നു. തീപിടിത്തവും വെടിവെപ്പുകളും ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും ആക്രമണങ്ങളും മരണങ്ങളും പരിക്കുകളും കുറഞ്ഞിട്ടുണ്ട്. എല്ലാ സുരക്ഷ സേനകളും ജാഗ്രതയിലാണ്. കാര്യങ്ങള്‍ വഷളാകാതിരിക്കാൻ എല്ലാവരും പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒക്‌ടോബർ 15 ന്, കുക്കി-സോ - ഹ്മാര്‍, മെയ്‌തെയ്, നാഗ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് സംസ്ഥാന നിയമസഭ അംഗങ്ങളില്‍ ചിലര്‍ നിലവിലെ സാഹചര്യം ചർച്ച ചെയ്‌തിരുന്നു. അക്രമം ഒഴിവാക്കണമെന്ന് ഇവര്‍ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തു. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ചർച്ചകൾ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും കുക്കി-സോ-ഹ്മാർ, മെയ്തേയ്, നാഗ സമുദായങ്ങളിലെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഡല്‍ഹിയിലാണ് നടന്നത്.

Also Read:അയോധ്യയിലെ തിലകോത്സവം: സീതയുടെ നാട്ടില്‍ നിന്നും ഇത്തവണ സമ്മാനങ്ങളെത്തും

ABOUT THE AUTHOR

...view details