കേരളം

kerala

ETV Bharat / bharat

വികാരാബാദിൽ യുവാവിനെ പുള്ളിപ്പുലി ആക്രമിച്ചു; ആശങ്കയിൽ പ്രദേശവാസികൾ - Leopard Attack in Vikarabad - LEOPARD ATTACK IN VIKARABAD

വികാരാബാദിൽ യുവാവിനെ പുള്ളിപ്പുലി ആക്രമിച്ചു. യുവാവ് നിസാര പരിക്കുകളോടെ പുലിയിൽ നിന്നും രക്ഷപെട്ടു.

MAN WAS ATTACKED BY LEOPARD  ഹൈദരാബാദ്  WILD ANIMAL ATTACK  FOREST DEPARTMENT
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 14, 2024, 3:41 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ വികാരാബാദിൽ യുവാവിനെ പുള്ളിപ്പുലി ആക്രമിച്ചു. ചൗദാപൂർ മണ്ഡലത്തിലെ കോതപ്പള്ളിയിലാണ് സംഭവം. ഗ്രാമത്തിലൂടെ നടക്കവേ യുവാവ് പുലിയുടെ മുന്നിൽപ്പെടുകയായിരുന്നു. നിസ്സാര പരിക്കുകളോടെ യുവാവ് പുലിയിൽ നിന്നും രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനത്തേക്ക് തിരികെയെത്തി.

അപ്രതീക്ഷിതമായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിലാണ്. സമീപത്തെ വനമേഖലയിൽ പ്രായമായ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടതും ഇപ്പോൾ നടന്ന ആക്രമണവും ജനങ്ങളെ ഭയപ്പാടിലാക്കിയിട്ടുണ്ട്.

പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ ഗ്രാമവാസികൾ വിവരം വനംവകുപ്പിൽ അറിയിച്ചു. ഇതിനെതിരെ അടിയന്തര നടപടിയെടുക്കാനും അവർ ആവശ്യപ്പെട്ടു. പുള്ളിപ്പുലി ഉയർത്തുന്ന ഭീഷണി ലഘൂകരിക്കാനും സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കാനും വേഗത്തിൽ നടപടിയെടുക്കണമെന്ന് അവർ അഭ്യർഥിച്ചു.

ALSO READ :മൂന്നാറിൽ വളർത്തുമൃഗത്തിന് നേരെ കടുവ ആക്രമണം; ആശങ്കയിൽ പ്രദേശവാസികൾ

ABOUT THE AUTHOR

...view details