ന്യൂഡല്‍ഹി:ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ഘട്ടത്തില്‍ ഡോ. ബിആര്‍ അംബ്‌ദേക്കറുടെയും മഹാത്മാ ഗാന്ധിയുടെയും കോലം കത്തിച്ചവരാണ് ആര്‍എസ്എസുകാരെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുൻ ഖാര്‍ഗെ. രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ചയ്‌ക്കിടെയാണ് ഖാര്‍ഗെയുടെ വിമര്‍ശനം. ഇന്ത്യൻ ഭരണഘടന മനുസ്‌മൃതിയെ അടിസ്ഥാനമാക്കാത്തതിനാല്‍, അതിനെ എതിര്‍ത്തിരുന്നവരാണ് ആര്‍എസ്എസ് നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുസ്‌മൃതി അനുസരിച്ചുള്ള നിയമനിര്‍മാണമാണ് ബിജെപിയുടെ ലക്ഷ്യം. ഭരണഘടനയെയും ദേശീയ പതാകയേയും അശോകചക്രത്തേയും വെറുക്കുന്നവരും നിന്ദിച്ചവരുമാണ് കോണ്‍ഗ്രസിനെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ജനസംഘവും ആര്‍എസ്എസും ഭരണഘടനയേയും ദേശീയ പതാകയേയും എതിര്‍ത്തിരുന്നവരാണ്.
അവര്‍ ഭരണഘടന കത്തിച്ചവരാണെന്നും, രാംലീല മൈതാനിയില്‍ വച്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അംബേദ്‌കറിന്‍റെയും ഗാന്ധിയുടെയും നെഹ്‌റുവിന്‍റെയും കോലം കത്തിച്ചിരുന്നുവെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.