ഭോപാല്‍: മധ്യപ്രദേശിലെ മൊറീനയിൽ ദളിത് സ്‌ത്രീക്കും മകള്‍ക്കും നേരെ നടു റോഡില്‍ ക്രൂരമായ ആക്രമണം. അനിത മഹോര്‍ മകള്‍ ഭാരതി എന്നിവരെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് വീട് കയറി ആക്രമിക്കുകയും തുടര്‍ന്ന് റോഡിലിട്ട് വലിച്ചിഴക്കുകയും ചെയ്‌തത്. അനിത മഹോറിൻ്റെ മകൻ തെരുവു നായയെ കല്ലെറിഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ അംബാ സ്വദേശികളായ രാജേഷ് തോമര്‍, കുംഹെർ സിങ് തോമര്‍ എന്നിവരെ പൊലീസ് പിടികൂടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മര്‍ദനത്തിനിരയായ അമ്മ അനിത മഹോറും മകളും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അനിത മഹോറിൻ്റെ ഇളയ മകൻ മാലിന്യം കളയാൻ പോയപ്പോള്‍ തങ്ങളെ ആക്രമിക്കാൻ വന്ന തെരുവു നായയെ കല്ലെറിയുകയായിരുന്നു.
ഇത് കണ്ട യുവാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വടിയും മാരകായുധങ്ങളുമുപയേഗിച്ച് ക്രൂരമായി മര്‍ദിച്ച് റോഡില്‍ വലിച്ചിഴക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
Read More: ഗാര്‍ഹിക പീഡനം കടുത്തു, ഭര്‍ത്താവിനെ റോഡിലിട്ട് ഭാര്യ അടിച്ചുകൊന്നു; വീഡിയോ ലീക്കായതോടെ ഒളിവില്‍ - WIFE STABS HUSBAND TO DEATH