ന്യൂഡല്‍ഹി:ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന ലഭിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് എല്‍കെ അദ്വാനി. ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ച മുതിര്‍ന്ന നേതാവിനെ നേരിട്ട് കണ്ട് ആശംസകള്‍ അറിയിക്കാന്‍ നിരവധി പേരാണ് ഡല്‍ഹിയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിലെത്തിയത്. വസതിക്ക് മുന്നില്‍ തടിച്ച് കൂടിയ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഒരു വ്യക്തിയെന്ന നിലയില്‍ അവാര്‍ഡ് ലഭിച്ചത് തനിക്ക് മാത്രമല്ല തന്‍റെ ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍റെ ജീവിതം എന്‍റേത് മാത്രമല്ല എന്‍റെ ജീവിതം രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
14ാം വയസിലാണ് താന്‍ രാഷ്‌ട്രീയത്തിലേക്ക് ചുവടുവച്ചത്. ആര്‍എസ്‌എസിന്‍റെ സന്നദ്ധ പ്രവര്‍ത്തകനായി ചേര്‍ന്നത് മുതല്‍ ഏറ്റെടുത്ത ഓരോ ജോലിയും രാജ്യത്തിന് വേണ്ടിയായിരുന്നുവെന്നും എല്‍കെ അദ്വാനി പറഞ്ഞു. മകള്‍ പ്രതിഭ അദ്വാനിക്കൊപ്പമാണ് എല്‍കെ അദ്വാനി ജനങ്ങളെ സംബോധന ചെയ്യാനെത്തിയത്.
96ാം വയസിലാണ് രാജ്യത്തിന്‍റെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് ലാല്‍ കൃഷ്‌ണ അദ്വാനിയെ തേടിയെത്തിയത്. ഇന്നാണ് (ഫെബ്രുവരി 3) ഭാരത് രത്‌ന ഭാരതീയ ജനത പാര്‍ട്ടിയുടെ മുതിര്‍ന്ന് നേതാവ് എല്‍കെ അദ്വാനിക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിലേക്ക് അദ്വാനിയെ ക്ഷണിക്കാതിരുന്നത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ എകെ അദ്വാനിക്ക് പ്രധാനമന്ത്രി ഭാരത് രത്ന പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചതിങ്ങനെ:'നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്‌ട്ര തന്ത്രജ്ഞരില്‍ ഒരാളായ ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. താഴേത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ച് തുടങ്ങിയ അദ്ദേഹം ഉപപ്രധാനമന്ത്രി എന്ന നിലയില്‍ രാഷ്‌ട്രത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്‍റേത്. ആഭ്യന്തര മന്ത്രി, വാര്‍ത്ത വിനിമയ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍കെ അദ്വാനിയുടെ പാര്‍ലമെന്‍ററി ഇടപെടലുകള്‍ എല്ലായ്‌പ്പോഴും മാതൃകപരമാണ്. സമ്പന്നമായ ഉള്‍ക്കാഴ്‌ചകളില്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെന്നും മോദി എക്‌സില്‍ കുറിച്ചു.
പുസ്‌കാരം ലഭിച്ചതിന് പിന്നാലെ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും എല്‍കെ അദ്വാനി നന്ദി അറിയിച്ചു.
ALSO READ:എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന; ബിജെപിയുടെ അടിത്തറ ഉറപ്പിച്ച രാഷ്‌ട്രീയ നേതാവിനെക്കുറിച്ച് അറിയേണ്ടതെല്ലാം