കേരളം

kerala

ETV Bharat / bharat

കുളുവില്‍ കനത്ത മഞ്ഞു വീഴ്‌ച; റിസോര്‍ട്ടില്‍ കുടുങ്ങിയ 5000 വിനോദ സഞ്ചാരികളെ രക്ഷപെടുത്തി - TOURISTS STRANDED IN KULLU

ആയിരത്തോളം വാഹനങ്ങളാണ് മഞ്ഞില്‍ കുടുങ്ങിയത്.

HEAVY SNOWFALL IN HIMACHAL PRADESH  KULLU SNOW FALL  കുളു മഞ്ഞു വീഴ്‌ച  ഹിമാചല്‍ പ്രദേശ്‌ മഞ്ഞ്
Snowfall in Kullu (X@Kullu Police)

By ETV Bharat Kerala Team

Published : Dec 28, 2024, 10:22 AM IST

കുളു (ഹിമാചൽ പ്രദേശ്) :കനത്ത മഞ്ഞു വീഴ്‌ചയില്‍ കുളുവിലെ സ്‌കീ റിസോർട്ടില്‍ കുടുങ്ങിയ 5,000 വിനോദ സഞ്ചാരികളെ പൊലീസ് രക്ഷപെടുത്തി. കുളുവിലെ സോളാങ് നലയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെയാണ് രക്ഷപെടുത്തിയത്. ആയിരത്തോളം വാഹനങ്ങളാണ് മഞ്ഞില്‍ കുടുങ്ങിയത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

രക്ഷപെടുത്തിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി കുളു പൊലീസ് എക്‌സില്‍ കുറിച്ചു. അതേസമയം, ഹിമാചലിൽ കനത്ത മഞ്ഞു വീഴ്‌ചയും ശീത തരംഗങ്ങളും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വെള്ളിയാഴ്‌ച അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് ഓറഞ്ച് അലർട്ടാണ്.

Snow fall in Kullu (X@Kullu police)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ലാഹൗൾ - സ്‌പിതി, ചമ്പ, കാൻഗ്ര, കുളു, ഷിംല, കിന്നൗർ ഉൾപ്പെടെ ആറ് ജില്ലകളിൽ കനത്ത മഴയും മഞ്ഞ് വീഴ്‌ചയുമുണ്ട്. ഡിസംബർ 29 മുതൽ, ബിലാസ്‌പൂർ, ഹാമിർപൂർ, ഉന ജില്ലകൾ ഉൾപ്പെടെയുള്ള സമതലങ്ങളെ വീണ്ടും ശീത തരംഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാണ്ഡി, കുളു, ചമ്പ തുടങ്ങിയ പ്രദേശങ്ങളിലും ജനുവരി 1 വരെ കഠിനമായ തണുപ്പ് തുടരാൻ സാധ്യതയുണ്ട്.

ജനുവരി 1-ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നു. ഈ സമയം യാത്രാ സാഹചര്യങ്ങൾ മോശമാകുമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. ഷിംലയിൽ ഇന്നലെ (27-12-2024) 5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

Kullu police guiding vehicles (X@Kullu police)

കനത്ത മഞ്ഞ് വീഴ്‌ചയുള്ള പ്രദേശങ്ങളില്‍ ഗതാഗത തടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഐഎംഡി നിർദേശിച്ചു.

Also Read:കനത്ത മഞ്ഞുവീഴ്ചക്കിടയിലും ധ്യാനനിരതനായി യോഗി; വീഡിയോ വൈറലാകുന്നു

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ