കേരളം

kerala

By ETV Bharat Kerala Team

Published : Jun 19, 2024, 2:14 PM IST

ETV Bharat / bharat

ഹരിയാന കോൺഗ്രസിന് തിരിച്ചടി: എംഎൽഎ കിരൺ ചൗധരിയും മകളും ബിജെപിയിൽ ചേർന്നു - KIRAN CHOUDHRY AND SHRUTI JOIN BJP

കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും കോൺഗ്രസ് വിട്ടു. ശ്രുതിക്ക് ഇത്തവണ ലോക്‌സഭ സീറ്റ് നൽകാത്തതിനാലാണ് ഇരുവരും പാർട്ടി അംഗത്വം രാജി വെച്ച് ബിജെപിയിൽ ചേർന്നതെന്നാണ് വിവരം.

കിരൺ ചൗധരി ബിജെപിയിൽ ചേർന്നു  കോൺഗ്രസ്  KIRAN CHOUDHRY JOINED BJP  KIRAN CHOUDHRY RESIGNATION
Kiran Choudhry and Shruti Choudhry joined BJP (Official X account of Kiran Choudhry)

ന്യൂഡൽഹി:ഹരിയാനയിലെ മുൻ കോൺഗ്രസ് നേതാവും എംഎൽഎയുമായ കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി നയാബ് സിങ് സൈനി, മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരുടെ സാന്നിധ്യത്തിൽ രാജ്യ തലസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. മകൾ ശ്രുതിക്ക് ലോക്‌സഭ സീറ്റ് നൽകാത്തതിന്‍റെ അതൃപ്‌തിയിലാണ് കിരണ്‍ ചൗധരി കോൺഗ്രസ് വിട്ടതെന്നാണ് വിവരം.

ഹരിയാന മുൻ മുഖ്യമന്ത്രി ബൻസി ലാലിൻ്റെ മരുമകളാണ് കിരൺ ചൗധരി. 2047ഓടെ വികസിത ഇന്ത്യയെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത പ്രധാനമന്ത്രി കാരണമാണ് താൻ താൻ ബിജെപിയിൽ ചേർന്നതെന്നും, ഇന്ത്യ ലോകത്ത് തന്നെ ശോഭിക്കുമെന്നതിൽ സംശയമില്ലെന്നും പാർട്ടി അംഗത്വം സ്വീകരിച്ചതിന് ശേഷം കിരൺ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങൾ തന്നെയാണ് മൂന്നാം തവണയും ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കാനിടയാക്കിയത്.

ഞങ്ങൾ മൂന്നാം തവണയും ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും കിരൺ ചൗധരി പറഞ്ഞു. രാജ്യത്തേയും സംസ്ഥാനത്തേയും ശക്തിപ്പെടുത്താൻ തങ്ങൾ പ്രവർത്തിക്കുമെന്ന് ബിജെപിയിൽ ചേർന്ന ശ്രുതി ചൗധരി പ്രതികരിച്ചു. ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും കിരൺ ചൗധരി ഇന്നലെ രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിരണും മകളും ബിജെപിയിൽ ചേരുന്നത്. ബിജെപിയുടെ മുതിർന്ന നേതാക്കൾ ഇരുവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു.

Also Read:ബിജെപിയില്‍ ചേരുന്നു എന്ന പ്രചാരണം : ഇപി ജയരാജന്‍റെ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പൊലീസ്

ABOUT THE AUTHOR

...view details