ETV Bharat / state

മാലിന്യ മുക്തം നവകേരളം; ജനകീയ ക്യാമ്പയിനിന് തുടക്കമിട്ട് മുഖ്യമന്ത്രി - GARBAGE FREE CAMPAIGN KERALA - GARBAGE FREE CAMPAIGN KERALA

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന് കൊട്ടാരക്കരയില്‍ തുടക്കമായി. പൊതുസ്ഥലങ്ങൾ മലിനമാക്കുന്നതിൻ്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്കിടയിൽ ഇനിയും വർധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി.

PINARAYI VIJAYAN  മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ  LATEST MALAYALAM NEWS  മാലിന്യമുക്തം നവകേരളം ഉദ്ഘാടനം
CM Pinarayi vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 3, 2024, 6:03 PM IST

കൊല്ലം: മാലിന്യ നിർമ്മാർജനത്തിൽ പുതിയ ശീലങ്ങളും രീതികളും അവലംബിച്ചു കൊണ്ട് സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുന്നതിന് സമൂഹത്തിൻ്റെ എല്ലാ മേഖലയിലുമുള്ളവരുടെ സഹകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസ്ഥലങ്ങൾ മലിനമാക്കുന്നതിൻ്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്കിടയിൽ ഇനിയും വർധിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ കൂടിവരുന്ന ജനസാന്ദ്രത മാലിന്യ നിർമ്മാർജനത്തിലും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

മാലിന്യം കുമിഞ്ഞു കൂടുന്നത് അതാത് പ്രദേശത്തെ വായുവും വെള്ളവും മലിനമാകാൻ ഇടയാക്കും. ശുദ്ധമായ ഭക്ഷണവും വായുവും വെള്ളവും കിട്ടാത്ത അവസ്ഥ ഇതിലൂടെയുണ്ടാകും. ഈ സാഹചര്യത്തിൽ പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം ആരോഗ്യകരമായ ജീവിതത്തിന് തന്നെ വെല്ലുവിളിയാണ്. ജലാശയങ്ങളിലെ മാലിന്യനിക്ഷേപം വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. ജൈവവും അജൈവവുമായ മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ തരംതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികളുണ്ടാകണം.

മുഖ്യമന്ത്രി സംസാരിക്കുന്നു (ETV Bharat)

ഈ വസ്‌തുത ഉൾക്കൊണ്ടുകൊണ്ട് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ ശുചീകരണ പരിപാടികൾ നടപ്പാക്കുകയാണ്. അടുത്ത വർഷം മാർച്ച് 30ന് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ അവസാനിക്കുന്ന ക്യാമ്പയിനിനാണ് ഇപ്പോൾ തുടക്കമായിരിക്കുന്നതെന്നും മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, തൊഴിലാളി സംഘടന പ്രവർത്തകർ, കർഷക സംഘടന പ്രവർത്തകർ, വിദ്യാർഥി സംഘടനകൾ, തുടങ്ങി സമൂഹത്തിൻ്റെ എല്ലാ തുറകളിലുമുള്ളവരുടെ പിന്തുണ ഇക്കാര്യത്തിലുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കര നിയമസഭ മണ്ഡലത്തിൻ്റെ സമഗ്രമായ വികസനം ലക്ഷ്യം വയ്ക്കുന്ന സമഗ്ര കൊട്ടാരക്കര പരിപാടിയുടെ ഉദ്ഘാടനവും പുലമൺതോടിൻ്റെ പുനരുജീവന പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു.

ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാകിറ്റ് നൽകുന്നതിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നിർവഹിച്ചു. ഹരിത ടൂറിസം കൈപ്പുസ്‌തക പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ നിർവഹിച്ചു. എൻ്റെ മാലിന്യം എൻ്റെ ഉത്തരവദിത്തം പുസ്‌തക പ്രകാശനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു.

കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. കോവൂർ കുഞ്ഞുമോൻ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പികെ ഗോപൻ, നവകേരളം കർമ്മപദ്ധതി കോഡിനേറ്റർ ഡോ.ടിഎൻ സീമ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്ആർ രമേശ്, തദ്ദേശ ഭരണസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Also Read: 'പൂരം കലക്കലില്‍ ത്രിതല അന്വേഷണം'; എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായിരുന്നില്ലെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.