ചണ്ഡീഗഢ്: പഞ്ചാബിലെ കോട്‌കപുര റോഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. അമിത വേഗതയിൽ വന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ഗുരു ഗോബിന്ദ് സിങ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ യാത്രക്കാരായ 26 പേരെ രക്ഷപ്പെടുത്തിയതായി എസ്എസ്‌പി ഡോ. പ്രഗ്യാ ജെയിൻ പറഞ്ഞു. അപകടത്തിൽ അഞ്ച് പേർ മരിച്ചുവെന്നും അപകട കാരണം ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ബസ് അഴുക്കുചാലിൽ നിന്നും പുറത്തെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം ബസിന്‍റെ അമിത വേഗതയാണ് അപകട കാരണമെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസ് അഴുക്കുചാലിലേക്ക് മറിഞ്ഞു. പെട്ടെന്ന് നാട്ടുകാരാണ് തന്നെ ബസിൽ നിന്ന് പുറത്തെടുത്ത് രക്ഷപ്പെടുത്തിയതെന്നും യാത്രക്കാരൻ കൂട്ടിച്ചേർത്തു.
Also Read: നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു; 4 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം