ETV Bharat / international

മാനവരാശിക്ക് ലഭിച്ച ഏറ്റവും കരുത്തുറ്റ ആയുധം അഹിംസയെന്ന് ഗാന്ധിജി വിശ്വസിച്ചു; ഐക്യരാഷ്‌ട്രസഭ മേധാവി - NonViolence Greatest Force

രാജ്യാന്തര അഹിംസാ ദിനത്തില്‍ മഹാത്മാഗാന്ധിയുടെ സമാധാനം, സമത്വം, അഹിംസ തുടങ്ങിയ ഗാന്ധിയന്‍ തത്വങ്ങളെക്കുറിച്ച് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ് ചൂണ്ടിക്കാട്ടി. ആഗോള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ നാം രാജ്യാന്തര അഹിംസാദിനം ആചരിച്ചത്. ലോകമെമ്പാടും വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളില്‍ അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു. യുക്രെയിനിലെയും പശ്ചിമേഷ്യയിലെയും ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു അദ്ദേഹം തന്‍റെ ആശങ്കകള്‍ പങ്കുവച്ചത്.

International Day of NonViolence  Antonio Guterres  Antonio Guterres on Gandhiji  UN Chief
UN Secretary-General Antonio Guterres (AP)
author img

By ETV Bharat Kerala Team

Published : Oct 3, 2024, 5:43 PM IST

ഐക്യരാഷ്‌ട്രസഭ: മഹാത്മാഗാന്ധിയുടെ അഹിംസ, സമാധാനം, സമത്വം തുടങ്ങിയ സന്ദേശങ്ങളെ ഉയര്‍ത്തിക്കാട്ടി ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസ്. യുക്രെയ്ന്‍ മുതല്‍ പശ്ചിമേഷ്യ വരെ നടക്കുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി ലോകത്ത് വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

രാജ്യാന്തര അഹിംസാദിനത്തില്‍ നാം മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുകയും അദ്ദേഹം തന്‍റെ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച സമത്വം, ആദരവല്, സമാധാനം, നീതി, തുടങ്ങിയ മൂല്യങ്ങള്‍ തിരിച്ചറിയുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകം ഇന്ന് ആക്രമണങ്ങളുടെ പിടിയിലായിരിക്കുന്നുവെന് ആശങ്കയും അദ്ദേഹം പങ്കുവച്ചു.

യുക്രെയന്‍ മുതല്‍ സുഡാന്‍ വരെയും പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും നാശം വിതച്ച് കൊണ്ട് യുദ്ധം വ്യാപിക്കുകയാണ്. സമാധാനത്തിന്‍റെ അടിസ്ഥാന ശിലകളെയെല്ലാം തകര്‍ത്ത് കൊണ്ട് അസമത്വവും കാലാവസ്ഥ പ്രതിസന്ധിയും അരങ്ങ് തകര്‍ക്കുന്നു. വിദ്വേഷ പ്രചാരണങ്ങള്‍ ഓണ്‍ലൈനിലൂടെ തെരുവുകളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ലെബനനിലേക്ക് സമാധാന ദൗത്യത്തിനായി സൈന്യത്തെ അയച്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഗുട്ടെറെസ് നന്ദി അറിയിച്ചു.

മാനവരാശിക്ക് ലഭിച്ച ഏറ്റവും കരുത്തുറ്റ ആയുധം അഹിംസയാണെന്ന് ഗാന്ധിജി വിശ്വസിച്ചു. ആ പരിശുദ്ധ കാഴ്‌ചപ്പാടിന് വേണ്ടി നിലകൊള്ളാന്‍ അദ്ദേഹം രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

രാജ്യാന്തര അഹിംസ ദിനത്തിന്‍റെ ഭാഗമായി ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് ഗാന്ധിയന്‍ മൂല്യങ്ങളും ഐക്യരാഷ്‌ട്രസഭ ചാര്‍ട്ടറും എന്ന വിഷയത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. സഭയിലെ ഇന്ത്യന്‍ ദൗത്യസംഘത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സമാധാനപരമായ പ്രതിഷേധങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഏറ്റവും നല്ല ഉദാഹരണമായി ഗാന്ധിജിയുടെ ജീവിതം നിനില്‍ക്കുന്നുവെന്ന് പരിപാടിയില്‍ സംസാരിച്ച ഐക്യരാഷ്‌ട്രസഭ പൊതുസഭയുടെ 79മത് സമ്മേളനത്തിന്‍റെ അധ്യക്ഷായ ഇവോര്‍ ഫങ് ചൂണ്ടിക്കാട്ടി.

നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പോലുള്ള നേതാക്കളെ ഗാന്ധിയുടെ സത്യാഗ്രഹം എന്ന ആശയം ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഗാസ, ലെബനന്‍, മ്യാന്‍മര്‍, സുഡാന്‍, യുക്രെയ്‌ന്‍ തുടങ്ങിയ രാജ്യങ്ങളിലെ അസ്വസ്ഥമായ ഈ ഘട്ടത്തില്‍ മഹാത്മാഗാന്ധിയുെട സന്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്.

രാജ്യാന്തര സമൂഹം ഗാന്ധിയന്‍ മൂല്യങ്ങളെ ആദരിക്കുക മാത്രമല്ല ഐക്യരാഷ്‌ട്രസഭ ചാര്‍ട്ടറിലെ തത്വങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുക കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമുക്ക് ആക്രമണങ്ങള്‍ അവസാനിപ്പിക്കാനായി പ്രവര്‍ത്തിക്കാം. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാം. കൂടുതല്‍ നീതിയുക്തവും സമത്വ സുന്ദരവുമായ ലോകത്തിനായി നില കൊള്ളാം. ഇങ്ങനെ ചെയ്യുന്നതിലൂടെ സമാധാനവും നീതിയും ഉള്ള ഒരു പുത്തന്‍ ലോകക്രമത്തെ രൂപപ്പെടുത്താനുള്ള ഐക്യരാഷ്‌ട്ര സഭ സ്ഥാപകരുടെ കാഴ്‌ചപ്പാടും ഗാന്ധിയന്‍ പാരമ്പര്യവും നമുക്ക് മുന്നോട്ട് കൊണ്ടുപോകാനാകും.

ലോകം അക്രമത്തിലേക്കും യുദ്ധങ്ങളിലേക്കും മാനവപ്രതിസന്ധികളിലേക്കും പോകുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിയന്‍ തത്വങ്ങളായ അഹിംസയ്ക്കും സഹിഷ്‌ണുതയ്ക്കും നമ്മെ മുന്നോട്ട് നയിക്കാനാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരിഷ് ചൂണ്ടിക്കാട്ടി.

നേരത്തെ ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് അദ്ദേഹം ഗാന്ധിജിയെ പുഷ്‌പചക്രം അര്‍പ്പിച്ച് ആദരിച്ചു. മികച്ചതും സമാധാനപൂര്‍ണവുമായ ഒരു ലോകത്തിനായി നമുക്ക് അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ പിന്‍തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നന്മയിലൂടെ കരുത്ത് നേടാമെന്ന ഗാന്ധിയന്‍ ആശയങ്ങളാണ് ഇന്ത്യയുടെ അനുഭവങ്ങള്‍ കാട്ടിത്തരുന്നത്. അധികാരം സത്യത്തിലൂടെ സംഭവിക്കുന്നു. ധാര്‍മ്മിക ധൈര്യത്തിലൂടെ വിജയം വരുന്നു. ഗാന്ധിയന്‍ജീവിതം പ്രതിഫലിപ്പിക്കാനായി. ഗാന്ധിയന്‍ ആശയമായ അഹിംസയിലൂടെ സമാധാന സംസ്കാരം നേടാനും സഹിഷ്‌ണുതയിലൂടെ ലോകത്തെ മനസിലാക്കാനും സാധിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആധുനിക ലോകം ഒരു മാറ്റത്തിലൂടെ കടന്ന് പോയ്ക്കൊണ്ടിരിക്കുകയാണ്. നമുക്ക് ഭാവന ചെയ്യാനാകാത്ത മാറ്റങ്ങളാണ് പോയ കാലങ്ങളില്‍ സംഭവിച്ചതെന്നും ശ്രീലങ്കയുടെ സ്ഥിരം പ്രതിനിധി മോഹന്‍ പിയറിസ് ചൂണ്ടിക്കാട്ടി. എന്നിട്ടും വലിയൊരു മനുഷ്യ സ്‌നേഹി സംഭാവന ചെയ്‌ത ആശയം ഇന്നും കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാം സമാധാനത്തോടെയും അന്തസോടെയും ജീവിക്കുന്നുവെന്ന് ഉറപ്പാക്കണം.

യുദ്ധം തടയലും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കലുമാണ് യുഎന്‍ ചാര്‍ട്ടര്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍. ഗാന്ധിയന്‍ ആശയങ്ങളുടെ പ്രതിഫലനം തന്നെയാണിത്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഗാന്ധിയന്‍ ആശയമായ അഹിംസ പാലിക്കുക എന്നും അദ്ദേഹം ലോകത്തോട് പറഞ്ഞു.

മറ്റുള്ളവരുമായി സൗഹാര്‍ദ്ദത്തോടെ കഴിയാനുള്ള വഴിയാണ് അഹിംസ. സമാധാന മാര്‍ഗങ്ങളിലുടെ രാജ്യാന്തര സമാധാനം കാത്ത് സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം യുഎന്‍ചാര്‍ട്ടറിന്‍റെ ആദ്യ വകുപ്പില്‍ എടുത്ത് കാട്ടുന്നു. യുഎന്‍ ചാര്‍ട്ടറില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചില വിമര്‍ശകര്‍ ഇത് പാശ്ചാത്യ രാഷ്‌ട്രീയ സാമ്പത്തിക താത്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ഗാന്ധിയന്‍ കാഴ്‌ചപ്പാടുകളായ വികേന്ദ്രീകൃത അധികാരവും സാമ്പത്തിക സ്വാതന്ത്ര്യവും പോലുള്ളവയ്ക്ക് വിരുദ്ധമാണ്. ഐക്യരാഷ്‌ട്രസഭയുടെ സ്ഥാപക മൂല്യങ്ങളില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പിയറിസ് ചൂണ്ടിക്കാട്ടി. രാജ്യാന്തര പ്രസ്ഥാനങ്ങളെയെല്ലാം അത് പ്രചോദിപ്പിക്കുന്നുമുണ്ട്.

Also Read: തങ്ങളുടെ മണ്ണില്‍ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഇസ്രായേല്‍", യുഎൻ മേധാവിക്ക് എന്തുകൊണ്ട് വിലക്കേര്‍പ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.