ETV Bharat / bharat

സവര്‍ക്കര്‍ ബീഫ് കഴിച്ചെന്ന് കോണ്‍ഗ്രസ്, ഇല്ലെന്ന് ബിജെപി; രാഹുല്‍ ഗാന്ധി ആധുനിക ജിന്നയെന്നും വിമര്‍ശനം - Bjp Remarks on Savarkar Ate Beef

സവർക്കർ ബീഫ് കഴിക്കുന്ന മാംസാഹാരിയാണെന്ന് കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേഷ് ഗുണ്ടു റാവു. സവര്‍ക്കറെ അപമാനിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നുണകളുടെ ഫാക്ടറിയാണെന്നും ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചു.

CONGRESS  BJP  SAVARKAR ATE BEEF  ANURAG THAKUR
BJP Leader Anurag Thakur (ANI)
author img

By ANI

Published : Oct 3, 2024, 4:31 PM IST

ചണ്ഡീഗഡ് (പഞ്ചാബ്): കോണ്‍ഗ്രസിനെതിരെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍. സവർക്കർ ബീഫ് കഴിക്കുന്ന മാംസാഹാരിയാണെന്ന് കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേഷ് ഗുണ്ടു റാവു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിമര്‍ശനവുമായി അനുരാഗ് ഠാക്കൂര്‍ രംഗത്തെത്തിയത്. സവര്‍ക്കറെ അപമാനിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നുണകളുടെ ഫാക്ടറിയാണെന്നും ബിജെപി നേതാവ് വിമര്‍ശിച്ചു.

രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോകം മുഴുവൻ പോയി നുണകൾ പറഞ്ഞു ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണ്. അങ്ങനെയെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന്‍റെ പാർട്ടി പിന്നോട്ട് പോകില്ലെന്നും അനുരാഗ് ഠാക്കൂര്‍ കുറ്റപ്പെടുത്തി. സവർക്കറെ അനാദരിച്ചത് ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും, രാജ്യത്തിനായി ജീവിതം സമർപ്പിച്ച സവർക്കറിൽ നിന്ന് കോൺഗ്രസ് ഒന്നും പഠിച്ചിട്ടില്ലെന്നും ബിജെപി നേതാവ് വിമര്‍ശിച്ചു.

"രാഹുല്‍ ഗാന്ധി ആധുനിക ജിന്ന"

ആർട്ടിക്കിൾ 370 ഉണ്ടാക്കിയത് കോൺഗ്രസ് പാർട്ടിയാണെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു. ഇത് ജവഹർലാൽ നെഹ്‌റുവിന്‍റെ മണ്ടത്തരമാണ്, ഇതുമൂലം ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു. സവർക്കറെ അനാദരിച്ചതിലൂടെ കോണ്‍ഗ്രസ് സ്വാതന്ത്ര്യ സമര സേനാനികളെ ബഹുമാനിക്കുന്നില്ലെന്ന് വ്യക്തമായെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് സർദാർ ഭഗത് സിങ്ങിനെ പാഠപുസ്തകങ്ങളിൽ വിഘടനവാദിയെന്ന് വിശേഷിപ്പിച്ചിരുന്നു. രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുന്നവരെ കോൺഗ്രസ് പാർട്ടിയിൽ ചേർത്തുകൊണ്ട് രാഹുൽ ഗാന്ധി 'തുക്‌ഡേ തുക്‌ഡെ' എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുകയാണ്. വിദേശ രാജ്യത്ത് പോയി ഇന്ത്യയെ കുറിച്ച് മോശമായി സംസാരിക്കുന്ന ആധുനിക ജിന്നയാണ് രാഹുല്‍ ഗാന്ധിയെന്നും അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചു.

"സവർക്കറെ അപകീർത്തിപ്പെടുത്തുക എന്നത് കോൺഗ്രസിന്‍റെ തന്ത്രം"

സവർക്കറെ അപകീർത്തിപ്പെടുത്തുക എന്നത് കോൺഗ്രസിന്‍റെ തന്ത്രമാണെന്ന് സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ പറഞ്ഞു, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ, തിരഞ്ഞെടുപ്പിൽ വിജയിക്കാനായി ഹിന്ദു സമൂഹത്തെ വിവിധ ജാതികളായി വിഭജിക്കുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം, അത് ബ്രിട്ടീഷുകാരുടെ 'വിഭജിച്ച് ഭരിക്കുക' എന്ന നയത്തിന് തുല്യമാണ്. സവർക്കർ 'ബീഫ് കഴിക്കുന്നു' എന്ന അവകാശവാദം തെറ്റാണെന്നും രഞ്ജിത് സവർക്കർ പറഞ്ഞു. കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ഗുണ്ടു റായിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും രഞ്ജിത് സവര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.`

സവര്‍ക്കര്‍ മാംസഹാരി, ബീഫ് കഴിച്ചെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ്

വിനായക് ദാമോദർ സവർക്കർ ഒരു മാംസഹാരിയാണെന്നും ഗോവധത്തിനെതിരല്ലെന്നും കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു കഴിഞ്ഞ ദിവസം നടത്തിയ പരാമർശം വിവാദമായിരുന്നു. സവർക്കർ ബ്രാഹ്മണനായിരുന്നിട്ടും പരമ്പരാഗത ഭക്ഷണ നിയന്ത്രണങ്ങൾ പാലിച്ചിരുന്നില്ല. സവർക്കർ മാംസാഹാരം കഴിക്കുന്ന വ്യക്തി മാത്രമല്ല, ഗോമാംസം കഴിക്കുകയും അത് പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ദിനേഷ് ഗുണ്ടു റാവു പറഞ്ഞിരുന്നു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം, കോണ്‍ഗ്രസ് നേതാവിന്‍റെ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സവര്‍ക്കര്‍ ബീഫ് കഴിച്ചെന്ന ആരോപണം തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി നല്‍കുമെന്നും ബിജെപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Also Read: 'വിദേശത്തെത്തി രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുന്നത് കൊളോണിയല്‍ തന്ത്രം'; രാഹുലിന്‍റെ പരാമര്‍ശങ്ങളില്‍ അനുരാഗ് ഠാക്കൂര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.