ശ്രീനഗര്‍:അമര്‍നാഥ് യാത്രയ്‌ക്കുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച് ജമ്മു കശ്‌മീര്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഇന്നലെ (ജൂണ്‍ 27) പഹല്‍ഗാമിലാണ് യോഗം ചേര്‍ന്നത്. തീർഥാടന പാതകളിൽ പൊലീസ്, സുരക്ഷ ഉദ്യോഗസ്ഥർ, ഡോക്‌ടർമാർ, നഴ്‌സിങ് സ്റ്റാഫ്, ഡ്യൂട്ടി ഓഫിസർമാർ, റിലീഫ് ആൻഡ് റെസ്‌ക്യൂ ടീമുകൾ, സാനിറ്റേഷൻ സ്റ്റാഫ് എന്നിവരെ വിന്യസിക്കുന്നതിനെക്കുറിച്ച് ലഫ്.ഗവർണർ സിൻഹ ചർച്ച ചെയ്‌തു.
അതത് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രാപ്‌തരായ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതുണ്ടെന്ന് മനോജ് സിന്‍ഹ പറഞ്ഞു. 'തീര്‍ഥാടകര്‍ കശ്‌മീരിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. അവര്‍ക്ക് സുരക്ഷിത യാത്ര സൗകര്യമൊരുക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും' സിന്‍ഹ പറഞ്ഞു.
തീര്‍ഥാടന പാതയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ഹെലികോപ്‌റ്റര്‍ സൗകര്യം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയും മനോജ് സിന്‍ഹ ഊന്നിപ്പറഞ്ഞു. കൂടാതെ തീര്‍ഥാടകര്‍ക്കുള്ള താമസം, വൈദ്യുതി, ജലവിതരണം, ആശയവിനിമയം, ആരോഗ്യ സേവനങ്ങൾ, അഗ്നിശമന സേവനങ്ങള്‍ എന്നിവയും ഉറപ്പാക്കണമെന്നും ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍ദേശിച്ചു.
യോഗത്തിന് പിന്നാലെ തീര്‍ഥാടകര്‍ക്ക് താമസ സൗകര്യമൊരുക്കിയ പഹൽഗാമിലെ നുൻവാൻ ബേസ് ക്യാമ്പും അദ്ദേഹം സന്ദര്‍ശിച്ചു. 52 ദിവസം നീളുന്ന അമര്‍നാഥ് യാത്ര നാളെയാണ് ആരംഭിക്കുക. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കും.
Also Read:അമര്‍നാഥ് യാത്ര ജൂണ്‍ 30ന്: സുരക്ഷ സ്ഥിതി ആഭ്യന്തര മന്ത്രി വിലയിരുത്തി