കേരളം

kerala

ETV Bharat / bharat

യാചകവൃത്തി കുറ്റകരമാക്കി ഇന്ത്യയിലെ ശുചിത്വ നഗരി, ഇന്‍ഡോറില്‍ ഇനി മുതല്‍ നിയമലംഘകരെ ജയിലിലാക്കും - INDORE CRIMINALISES BEGGING

യാചകരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് ഒരു ഫോണ്‍നമ്പറും പുറത്ത് വിട്ടിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആയിരം രൂപ പാരിതോഷികവും

INDORE INDIAS CLEANEST CITY  TELL BEGGAR ADDRESS GET REWARD 1000  COLLECTOR ISSUED RESTRICTIVE ORDERS  INDORE BEGGAR FREE CITY
Begging has been banned in Indore (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 2:34 PM IST

ഇന്‍ഡോര്‍: രാജ്യത്തെ ശുചിത്വനഗരമായ ഇന്‍ഡോര്‍ യാചക മുക്ത നഗരമാകാനും ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി യാചക വൃത്തി കുറ്റകരമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. നിര്‍ദ്ധനരായവരെ പുനരധിവസിപ്പിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പൊതുഇടങ്ങളെ ശുചിത്വവും സുരക്ഷിതവുമാക്കുക എന്നതാണ് ലക്ഷ്യം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നഗരത്തിലെമ്പാടും പൂര്‍ണമായും യാചന നിരോധിച്ച് കഴിഞ്ഞു. യാചകരെ കുറിച്ച് വിവരം കിട്ടിയാല്‍ അവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരും. യാചകരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.

സ്‌മൈല്‍ പദ്ധതിപ്രകാരമാണ് നഗരഭരണകൂടം യാചന ഇല്ലാതാക്കാന്‍ സമഗ്ര പരിപാടി നടപ്പാക്കുന്നത്. നിയമം നടപ്പാക്കിയും പൊതുപങ്കാളിത്തത്തോടെയും പുനരധിവാസ പരിപാടികളിലൂടെയുമാണ് പരിപാടി നടപ്പാക്കുക. ജനുവരി ഒന്നുമുതല്‍ നഗരത്തെ പൂര്‍ണമായും യാചനാമുക്ത മേഖലയായി ജില്ലാ ഭരണകൂടം ജനുവരി ഒന്നിന് പ്രഖ്യാപിച്ചു.

യാചകവൃത്തി പൂര്‍ണമായും കുറ്റകരമാക്കി

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. 2023ലെ പൗരനിയമം സെക്‌ഷന്‍ 163(1-2), പൗരസംരക്ഷണ നിയമം എന്നിവ പ്രകാരമാണ് നിയമം നടപ്പാക്കിയിട്ടുള്ളത്. യാചകര്‍ക്ക് എന്തെങ്കിലും നല്‍കുന്നവര്‍ക്കും അവരില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കുന്നവര്‍ക്കും പിഴ ഉണ്ടാകും. ചൂഷണം ഇല്ലാതാക്കാനും പൊതുവിടങ്ങള്‍ സുരക്ഷിതവും നിയമപരവും ആക്കാനുമാണ് നടപടിയെന്ന് ജില്ലാ കളക്‌ടര്‍ ആശിഷ് സിങ് പറഞ്ഞു. നിയമലംഘകര്‍ക്ക് കര്‍ശന നടപടികള്‍ നേരിടേണ്ടി വരും.

യാചകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

സ്‌മൈല്‍ പദ്ധതി പ്രകാരം, യാചകരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ആയിരം രൂപ പാരിതോഷികം നല്‍കും. വിവരങ്ങള്‍ 9691494951എന്ന നമ്പരില്‍ നല്‍കണം. നഗരത്തെ യാചക നിരോധിത മേഖലയാക്കി നിലനിര്‍ത്താന്‍ പുതിയ നടപടി സഹായിക്കുമെന്നും ജില്ലാ കളക്‌ടര്‍ പറഞ്ഞു.

പുനരധിവാസ നടപടി

യാചകവൃത്തിയുടെ അടിസ്ഥാന കാരണങ്ങള്‍ നേരിടുന്നതിനായി അധികൃതര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്. നിരവധി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടം മുന്നോട്ട് വയ്ക്കുന്നു. 354 മുതിര്‍ന്നവരയെും 45 കുട്ടികളെയും യാചനയില്‍ നിന്ന് ഇതുവരെ മോചിപ്പിച്ചു. ഇവര്‍ക്ക് തൊഴില്‍ നല്‍കുകയും സാമൂഹ്യകേന്ദ്രങ്ങളിള്‍ താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവരെ നാം കേവലം തെരുവില്‍ നിന്ന് ഒഴിപ്പിക്കുകയല്ല ചെയ്യുന്നത് മറിച്ച് അവരുടെ ജീവിതം പുനര്‍നിര്‍മ്മിക്കാനുള്ള നടപടികളും ഉറപ്പാക്കുന്നു. നൈപുണ്യ വികസന പരിപാടികളും താമസയിടങ്ങളും മറ്റ് ദൈനം ദിനം ആവശ്യമുള്ളവയും പ്രദാനം ചെയ്യുമെന്നും കളക്‌ടര്‍ വ്യക്തമാക്കി.

യാചക സംഘങ്ങള്‍

സംഘടിത യാചനയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുതിയ നടപടിയിലൂടെ പുറത്ത് വന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ആളുകളെ ചൂഷണം ചെയ്യുന്ന ഒരു സംഘത്തെ രാജസ്ഥാനില്‍ നിന്ന് പിടികൂടാനായി. രാജ്‌വാഡയിലെ ഷാനി ക്ഷേത്രത്തില്‍ യാചകവൃത്തിയിലേര്‍പ്പെട്ടിരുന്ന ഒരു സ്‌ത്രീയില്‍ നിന്ന് 75000 രൂപ കണ്ടെത്തി. ഇത് കേവലം പത്ത് ദിവസം കൊണ്ട് സമ്പാദിച്ചതാണെന്നും വ്യക്തമായി. മറ്റൊരു യാചകന്‍ ഹൈദരാബാദില്‍ നിന്ന് ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്‌ത് എത്തിയതായും കണ്ടെത്തി.

ചിലര്‍ക്ക് ഇത് വലിയ വ്യവസായമാണെന്ന യാഥാര്‍ത്ഥ്യമാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും ജില്ലാകളക്‌ടര്‍ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ശരിക്കും അവശതയുള്ളവരെ പുനരധിവസിപ്പിക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്നും കളക്‌ടര്‍ വ്യക്തമാക്കി.

സമ്മിശ്ര പ്രതികരണങ്ങളുമായി വിദഗ്ദ്ധര്‍

ഉദ്ദേശ്യശുദ്ധിയെ പലരും പുകഴ്‌ത്തുന്നുണ്ടെങ്കിലും ചിലരെങ്കിലും ഇതിനെ വിമര്‍ശിക്കുന്നുണ്ട്. യാചന ഒരു രാജ്യത്തിനും അഭിമാനകരമായ ഒരു സംഗതിയല്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് ഖണ്ഡേക്കര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം തെരുവില്‍ നീക്കം ചെയ്യപ്പെടുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ കൃത്യമായ ഭക്ഷണവും പാര്‍പ്പിടവും തൊഴിലും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സര്‍ക്കാര്‍ നടപടിയെ ശക്തമായി വിമര്‍ശിച്ച് ഗാന്ധിയന്‍ ചിന്തകനും എഴുത്തുകാരനുമായ ചിന്‍മയ് മിശ്ര രംഗത്ത് എത്തി. ഇത് തികച്ചും മനുഷ്യത്വവിരുദ്ധമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. യാചനയ്ക്ക് നമ്മുടെ സമൂഹത്തില്‍ ചരിത്രപരമായ പശ്ചാത്തലമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ കാരണങ്ങള്‍ പരിഹരിക്കാതെ ഇത്തരത്തില്‍ യാചന കുറ്റകരമാക്കുന്നത് അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ കുറ്റവാളികളല്ല. മറിച്ച് അവര്‍ സാഹചര്യങ്ങളുടെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌മൈല്‍ പദ്ധതി; ഒരു ദേശീയ മാതൃക

ഡല്‍ഹി, മുംബൈ, ബെംഗളുരു തുടങ്ങിയത് ഉള്‍പ്പെടെ മുപ്പത് നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. യാചക മുക്തനഗരങ്ങള്‍ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യവ്യാപകമായി 4.13 ലക്ഷം പേര്‍ യാചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതില്‍ മധ്യപ്രദേശില്‍ മാത്രം 28000 പേരുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്‍ഡോറില്‍ പലരും വലിയ തോതില്‍ യാചകര്‍ പണം സമ്പാദിക്കുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇത് പ്രശ്‌നത്തെ സങ്കീര്‍ണതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

Also Read:ബ്രഹ്‌മപുത്രയിലെ ചൈനയുടെ കൂറ്റന്‍ അണക്കെട്ട്; ഇന്ത്യ നദീതടത്തിലെ സംസ്ഥാനങ്ങളുടെ ആശങ്ക ചൈനയുമായി പങ്കിടും

ABOUT THE AUTHOR

...view details