ന്യൂഡല്‍ഹി:ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ സമാധാന കാരാറിന് ധാരണയായി. തിങ്കളാഴ്‌ച നടന്ന ഉന്നത തല സൈനിക ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അതിര്‍ത്തിയിലും എല്‍എസി മേഖലകളിലും സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായത്. എന്നാല്‍ മൂന്നര വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് കാര്യമായ മുന്നേറ്റത്തിന് ചര്‍ച്ചയ്ക്ക് കഴിഞ്ഞില്ലെന്ന് വിഷയവുമായി ബന്ധമുള്ളവര്‍ പറയുന്നു.
ഫെബ്രുവരി 19 ന് ചുഷുൽ-മോൾഡോ ബോര്‍ഡര്‍ മീറ്റിംഗ് പോയിന്‍റിലാണ് ഇന്ത്യ-ചൈന കോർപ്‌സ് കമാൻഡർ ലെവൽ 21-ാം വട്ട ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.