ഹൈദരാബാദ് :അനധികൃത ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ പുത്തന്‍ വഴിത്തിരിവ്. കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന സ്പെഷ്യല്‍ ഇന്‍റലിജന്‍സ് ബ്രാഞ്ച് മുന്‍ ഒഎസ്‌ഡി പ്രഭാകര്‍ റാവുവിനും ചാനല്‍ മാനേജര്‍ അരുവേല ശ്രാവണ്‍ റാവുവിനുമെതിരെ സിബിഐ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.
ഇരുവരും അമേരിക്കയിലാണെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് പൊലീസ് സിബിഐയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന നിര്‍ദേശത്തോടെ അത് ഇന്‍റര്‍പോളിനും നല്‍കി. ഇന്‍റര്‍പോള്‍ ഈ അഭ്യര്‍ഥന സ്വീകരിച്ചാല്‍ 196 രാജ്യങ്ങളില്‍ എവിടെ വച്ച് വേണമെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാനാകും.
പ്രതികളെ ഇന്ത്യയിലേക്ക് അയക്കാനും സാധിക്കും. പ്രതികള്‍ കുറ്റം നിഷേധിച്ചാല്‍ അവര്‍ക്ക് ലോകത്ത് എവിടെയുള്ള കോടതിയിലും അപ്പീല്‍ നല്‍കാനാകും. അവരുടെ അപ്പീല്‍ നിഷേധിക്കപ്പെട്ടാല്‍ അവരെ ഇന്ത്യയിലേക്ക് കയറ്റി അയക്കാന്‍ നിര്‍ബന്ധിതരാകും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാഷ്‌ട്രീയ ബന്ധങ്ങള്‍ നിരീക്ഷണത്തില്‍
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായാണ് ഫോണ്‍ ചോര്‍ത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രഭാകര്‍ റാവുവിന്‍റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് അറസ്റ്റിലായ പ്രണീത് റാവു, രാധാകൃഷ്‌ണന്‍ റാവു, ഭുജംഗറാവു, തിരുപട്ടണ തുടങ്ങിയവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ പ്രഭാകര്‍ റാവുവിന്‍റെയും ശ്രാവണ്‍ റാവുവിന്‍റെയും പങ്ക് പുറത്ത് കൊണ്ടുവരാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. ഇവരെ ചോദ്യം ചെയ്‌താല്‍ മാത്രമേ രാഷ്‌ട്രീയ ബന്ധം വെളിപ്പെടൂ.
സിബിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി കോതകോട്ട ശ്രീനിവാസ റെഡ്ഡി ഡല്‍ഹിയിലെത്തിയിരുന്നു. തുടര്‍ന്നാണ് റെഡ് കോര്‍ണര്‍ നോട്ടിസിന് സിബിഐ ശുപാര്‍ശ ചെയ്‌തത്. രണ്ട് പേര്‍ക്കെതിരെയുമുള്ള നിയമക്കെണി കൂടുതല്‍ കടുപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതില്‍ വിജയിച്ചാല്‍ ഫോണ്‍ ചോര്‍ത്തലിലെ രാഷ്‌ട്രീയ ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമുണ്ടാകും.
Also Read:ഫോൺ ചോർത്തൽ കേസിലെ അന്വേഷണം വഴിത്തിരിവിലേക്ക്; ഉന്നതരുടെ പങ്ക് സംബന്ധിച്ച് പുതിയ തെളിവുകൾ