കേരളം

kerala

ETV Bharat / bharat

ദേഷ്യം നിയന്ത്രിക്കണം, ശാന്തമായി കാര്യങ്ങളെ നേരിടൂ! ഇന്നത്തെ രാശിഫലം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം

HOROSCOPE MALAYALAM  TODAY HOROSCOPE  DECECMBER HOROSCOPE  രാശിഫലം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Dec 1, 2024, 6:44 AM IST

ചിങ്ങം:ദിവസം മുഴുവനും നിങ്ങള്‍ കര്‍മ്മനിരതനായിരിക്കും. മേലുദ്യോഗസ്ഥൻമാരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് ജോലിയില്‍ പ്രവര്‍ത്തിക്കേണ്ടി വരും. വീട്ടമ്മമാര്‍ക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റ് ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.

കന്നി: കൂടുതല്‍ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് വളരെ മുൻപന്തിയിലായിരിക്കും. ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്‌തശേഷം നിങ്ങള്‍ക്ക് മാനസികോല്ലാസം നല്‍കുന്ന പ്രൈവറ്റ് പാര്‍ട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ അല്ലെങ്കില്‍ ഏതെങ്കിലും വിവാഹ സല്‍ക്കാരത്തിലോ പങ്കുകൊള്ളാൻ ശ്രമിക്കുക.

തുലാം: ഭാഗ്യപരീക്ഷണത്തിനുള്ള നിങ്ങളുടെ സ്വഭാവം കാരണം ഇന്ന് നിങ്ങള്ക്ക് വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ സാമര്‍ത്ഥ്യത്തെയും, നന്നായി ജോലി ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെയും ശ്രദ്ധിക്കും. ആരെങ്കിലുമായി തുറന്ന ഒരു വഴക്കിന് നിങ്ങള്‍ തയ്യാറാകാതിരിക്കാൻ ശ്രദ്ധിക്കുക.

വൃശ്ചികം:സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യതന്നെയാണ്. ഇന്നത്തെ ദിവസവും അതില്‍ നിന്നും വിഭിന്നമല്ല. കാരണം, നിങ്ങള്‍ ഇന്നത്തെ ദിവസം പ്ലാൻ ചെയ്യുമ്പോഴും ഇതിന് തന്നെയായിരിക്കും മുൻതൂക്കം നല്‍കുന്നത്. നിങ്ങളുടെ അതിര്‍ത്തികള്‍ നിങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ട് അതില്‍ കുഴപ്പമൊന്നുമില്ല.

ധനു: നിങ്ങളിന്ന് തികച്ചും ഒരു സന്തുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിന്‍റെ കാര്യങ്ങള്‍ നോക്കുന്ന ആളെന്ന നിലയില്‍ നിങ്ങള്‍ വീടിനുവേണ്ടി കൂടുതല്‍ സമയം കണ്ടെത്തുന്നതിലും, വീട്ടുകാര്യങ്ങള്‍ ചെയ്യുന്ന ഉത്തരവാദിത്തത്തിനുവേണ്ടിയും തുല്യമായി സമയം ചിലവഴിക്കും. ജോലിയുടെ കാര്യത്തില്‍, നിങ്ങള്‍ക്കിന്ന് വളരെ സമാധാനമാണ്. പ്രകൃതിയുടെ നൈര്‍മല്യം വൈകുന്നേരം നിങ്ങള്‍ക്ക് ആസ്വദിക്കാൻ സാധിക്കും.

മകരം: ഇന്ന് നിങ്ങളെ നയിക്കുന്നത് ശുഭചിന്തകളാകും. നിങ്ങളുടെ കഠിനാദ്ധ്വാനസ്വഭാവം നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കും. നിങ്ങള്‍ക്ക് വ്യക്തിജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ, ഇന്ന് അത് താരതമ്യേന എളുപ്പത്തില്‍ കൈകാര്യം ചെയ്യാൻ സാധിച്ചേക്കും.

കുംഭം: പണം സംബന്ധമായ പ്രശ്‌നങ്ങളായിക്കോട്ടെ, നിങ്ങളുടെ ശമ്പളത്തെ സംബന്ധിച്ച കാര്യങ്ങളായിക്കോട്ടെ, സാമ്പത്തിക കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങളെ അലട്ടുന്ന പ്രധാന വിഷയം. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം നിങ്ങള്‍ക്ക് നല്ല ഒരു സമയം ചെലവിടാൻ സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാര്‍ഥ മൂല്യം നിങ്ങള്‍ മനസിലാക്കിയിട്ടില്ല. എങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ അത് മനസിലാക്കും - നിങ്ങള്‍ പരസ്‌പരം എത്രമാത്രം പ്രധാനപ്പെട്ടവരാണെന്ന്.

മീനം:ഇന്ന് നിങ്ങള്‍ നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കു വയ്ക്കാൻ വല്ലാതെ ആഗ്രഹിക്കും. നിങ്ങള്‍ നന്നായി സംസാരിക്കുകയും, ബുദ്ധിവൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ഇന്ന് വളരെ പ്രഗല്‍ഭരായവരുമായി ജോലിചെയ്യുന്നതിനുള്ള അവസരം ലഭിക്കും.

മേടം:ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ അല്‍പം ആവേശമുണ്ടാകട്ടെ. അജ്ഞാതമായ ലക്ഷ്യം കണ്ടെത്താൻ ശ്രമിക്കൂ. തിരക്കുകള്‍ അധികമാകാതെ നോക്കണം. കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളായിരിക്കും പ്രധാന കേന്ദ്രബിന്ദു.

ഇടവം:നിങ്ങളെ പ്രകോപിപ്പിക്കാൻ സാധ്യതയുള്ള ഒരാളുമായി ഏറ്റുമുട്ടാൻ സാധ്യത. ശാന്തമായി കാര്യങ്ങളെ നേരിടാൻ ശ്രമിക്കുക. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.

മിഥുനം: പുതിയ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാൻ സാധ്യത. പകല്‍ സമയത്ത് ഏറെ കഷ്‌ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരും. ദിവസത്തിന്‍റെ അവസാനത്തോടെ ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തീകരിക്കാൻ സാധിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങൾ വളരെ സ്ഫോടനാതമകമായ അവസ്തയിലായിരിക്കും. പല കാര്യങ്ങളിലും നിങ്ങളുടെ തെറ്റായ ധാരണകളും വികാരങ്ങളും മാറും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക.

ABOUT THE AUTHOR

...view details