കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 14 ശനി 2024) - Horoscope Predictions Today - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE  Horoscope Predictions Today  ഇന്നത്തെ രാശി ഫലം  ജോതിഷ ഫലം
Horoscope Predictions (ETV Bharat)

By ETV Bharat Kerala Team

Published : Sep 15, 2024, 7:07 AM IST

തീയതി:15-09-2024 ഞായര്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: ചിങ്ങം

തിഥി:ശുക്ല ദ്വാദശി

നക്ഷത്രം:കര്‍ക്കടകം

അമൃതകാലം: 3:21 PM മുതല്‍ 4:53 വരെ

വർജ്യം: 6:15 AM മുതല്‍ 7:50 PM വരെ

ദുർമുഹൂർത്തം: 4:37 PM മുതല്‍ 5:25 PM വരെ

രാഹുകാലം: 4:53 PM മുതല്‍ 6:24 PM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:24 PM

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ തിരക്കുള്ള ദിവസമായിരിക്കും. ഏതാനും ചില പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടേണ്ടതായി വരും. ജോലി സ്ഥലത്ത് ഇന്ന് നിങ്ങള്‍ക്ക് ഏറെ പ്രതിസന്ധികളുണ്ടായേക്കാം. ജോലി ഭാരം കാരണം വൈകുന്നേരം നിങ്ങള്‍ തളര്‍ന്ന് പോയേക്കാം. വൈകുന്നേരം അല്‍പം നേരം വിശ്രമിക്കുന്നതിനായി കണ്ടെത്തുക.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര തൃപ്‌തികരമായ ദിവസമായിരിക്കില്ല. മക്കളെ പറ്റിയുള്ള വേവലാതികള്‍ നിങ്ങളെ അസ്വസ്ഥതപ്പെടുത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും. വര്‍ധിച്ച് വരുന്ന സാമ്പത്തിക ചെലവുകള്‍ മാനസിക പ്രയാസങ്ങള്‍ സൃഷ്‌ടിക്കും. വിഷമങ്ങളെ കുറിച്ച് നിങ്ങള്‍ ഉറ്റ സുഹൃത്തുമായി സംസാരിക്കുക. അത് മനസിന് ആശ്വാസം പകരും. പുതിയ സംരംഭങ്ങള്‍ക്കായി പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കുക.

തുലാം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. പ്രത്യേകിച്ചും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഇന്ന് ഫലം ലഭിച്ചേക്കും. മറ്റുള്ളവരുമായി പ്രശ്‌നങ്ങള്‍ക്ക് പോകാതിരിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് വിജയത്തിന്‍റെ ദിവസമായിരിക്കും. എതിരാളികളെ തോല്‍പ്പിക്കാനാകും. എന്നാല്‍ വൈകുന്നേരത്തോടെ ഏതാനും പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍ പ്രശ്‌നങ്ങളെ തന്ത്രപൂര്‍വ്വം നേരിട്ട് മുന്നോട്ട് പോകുക.

ധനു: ഇന്ന് നിങ്ങള്‍ ആത്മീയതയുടെ ലോകത്തായിരിക്കും. ധ്യാനത്തിലൂടെ സമാധാനം കണ്ടെത്താനും നിങ്ങള്‍ ശ്രമിക്കും. മറ്റുള്ളവരുമായി നല്ല രീതിയില്‍ വര്‍ത്തിക്കാന്‍ നിങ്ങള്‍ക്കാകും. കുടുംബവുമൊത്ത് ആഘോഷ പരിപാടികളില്‍ പങ്കാളിയാകും.

മകരം: അത്ര ഗുണകരമായ ദിവസമായിരിക്കില്ല നിങ്ങള്‍ക്ക് ഇന്ന്. കഠിനാധ്വാനങ്ങള്‍ വിഫലമായേക്കാം. ഇന്ന് നിങ്ങള്‍ ഏറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാല്‍ അതിനെയെല്ലാം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുക. പ്രതിസന്ധികളില്‍ തളരേണ്ടേ കാര്യമില്ല. കുടുംബവുമൊത്ത് സന്തോഷത്തോടെ ഇന്നത്തെ ദിവസം ചെലവഴിക്കുക.

കുംഭം: സാമ്പത്തിക ചെലവുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട ദിവസമാണിന്ന്. എന്നാല്‍ ആവശ്യമായ നിക്ഷേപങ്ങള്‍ നടത്താനും നിങ്ങള്‍ക്കാകും. ആര്‍ക്കും പണം കടം കൊടുക്കാതിരിക്കാന്‍ ശ്രമിക്കുക. അത് നിങ്ങള്‍ക്ക് ഭാവിയില്‍ വലിയ നഷ്‌ടങ്ങള്‍ വരുത്തിയേക്കാം. ആരോഗ്യം, പണം, സമാധാനം എന്നിവ ശ്രദ്ധിക്കുക.

മീനം: ഇന്ന് നിങ്ങള്‍ക്ക് ഏറെ സന്തോഷപ്രദമായ ദിവസമായിരിക്കും. പുതിയ സൗഹൃദങ്ങള്‍ക്കും കൂട്ടായ്‌മകള്‍ക്കും സാധ്യതയുണ്ട്. അവ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാം. കുടുംബവുമൊത്ത് ഒരു ഉല്ലാസ യാത്രക്ക് സാധ്യതയുണ്ട്. വീട്ടില്‍ നിന്നോ, മക്കളില്‍ നിന്നോ വിദേശത്ത് നിന്നോ നല്ല വാര്‍ത്ത വന്നെത്താം. അല്ലെങ്കില്‍ ഓഫിസിലെ സുഖകരമായ അന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കാം. പെട്ടെന്നൊരു ഭാഗ്യവും നിങ്ങളെ തേടിയെത്താം.

മേടം: ജീവിതത്തിന്‍റെ പ്രധാനകാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഫലമുണ്ടാകുന്ന ദിവസമാണിന്ന്. കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. വീട് മോടികൂട്ടുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കും. നിങ്ങളുടെ അമ്മയില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ഓഫിസിലെ ജോലിഭാരം പ്രശ്‌നമായിത്തീരാമെങ്കിലും മേലധികാരികളുമായുള്ള കൂടിക്കാഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി യാത്രകള്‍ ചെയ്യേണ്ടിവരും. അത് ഫലപ്രദമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

ഇടവം:ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം ഇന്നത്തോടെ ഇല്ലാതാകും. എന്നാല്‍ ഉച്ചയ്‌ക്ക് ശേഷം നിങ്ങള്‍ക്ക് സങ്കടകരമായ അവസ്ഥകള്‍ ഉണ്ടായേക്കാം. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ദൗര്‍ബല്യങ്ങളെ ഗൗനിക്കാതെ മുന്നോട്ട് നീങ്ങുക.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമായിരിക്കും. മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന പ്രചോദനം മുന്നോട്ടുള്ള ജീവിതത്തില്‍ ഗുണകരമാകും. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാനാകും. മറ്റുള്ളവരുടെ സ്‌നേഹവും അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും.

കര്‍ക്കടകം:ഇന്ന് നിങ്ങള്‍ക്ക് ഏറെ സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ പെരുമാറ്റത്തില്‍ സുഹൃത്തുക്കള്‍ സന്തോഷവാന്മാരാകും. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഉല്ലാസ യാത്രക്കും സാധ്യയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം.

ABOUT THE AUTHOR

...view details