കേരളം

kerala

ETV Bharat / bharat

മയക്കുമരുന്നിന് അടിമയായ യുവാവ് കുടുംബാംഗങ്ങളെ വെട്ടിക്കൊലപ്പെടുത്തി - Drug addict man killed his family - DRUG ADDICT MAN KILLED HIS FAMILY

നിരന്തരമായി ലഹരി ഉപയോഗിക്കുന്ന യുവാവ് പലതരം മയക്കുമരുന്നിനും അടിമയാണെന്ന് കണ്ടെത്തി.

TRIPLE MURDER  AMRITSAR  YOUNG MAN KILLED HIS MOTHER  DRUG ADDICT
Drug addict young man killed his mother, sister-in-law and nephew Late night in amritsar

By ETV Bharat Kerala Team

Published : Apr 4, 2024, 1:49 PM IST

അമൃത്‌സർ :മയക്കുമരുന്നിന് അടിമയായ യുവാവ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. അമൃത്‌സറിലെ അജ്‌നാല ഏരിയയിൽ ആണ് സംഭവം. അജ്‌നാലയിലെ കണ്ടോവാലിയ ടൗണിൽ താമസിക്കുന്ന 35 കാരനായ അമൃതപാൽ സിങ് ആണ് പ്രതി. മയക്കുമരുന്നിന് അടിമയായ പ്രതി അമ്മയേയും ഭാര്യയുടെ സഹോദരിയേയും രണ്ടര വയസുള്ള അനന്തരവനെയുമാണ് കൊലപ്പെടുത്തിയത്.

അമ്മ മൻബീർ കൗർ, ഭാര്യാസഹോദരി അവ്‌നീത് കൗർ, മരുമകൻ സമർത് എന്നിവരാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ചോരയിൽ കുളിച്ച മൃതദേഹങ്ങൾ വീട്ടിൽ ഉപേക്ഷിച്ച് പ്രതി നേരെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാത്രി വൈകിയാണ് കൊലപാതകം നടന്നത്.

മദ്യലഹരിയിലായിരുന്ന പ്രതി അമ്മയേയും മരുമകനെയും ആദ്യം മർദിക്കുകയായിരുന്നു. തുടർന്ന് ലോബിയിൽ പുറത്ത് ഉറങ്ങുകയായിരുന്ന അമ്മയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. ഭാര്യയുടെ സഹോദരി അവ്നീത് കൗറും, അനന്തരവനായ സമർഥും മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ശബ്‌ദം കേട്ട് ഭാര്യാസഹോദരി പുറത്തേക്ക് വന്നയുടൻ അവളെയും കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയത്.

പ്രതി മയക്കുമരുന്നിന് അടിമയാണ്. മയക്കുമരുന്ന് ഉപയോഗം പലതവണ വീട്ടുകാര്‍ എതിര്‍ക്കുകയും, തടയുകയും ചെയതിരുന്നു. ഇക്കാരണത്താലാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് സൂചന. പ്രതിയുടെ സഹോദരൻ പ്രിത്പാൽ സിങ് ദുബായിൽ ജോലി ചെയ്യുകയാണ്.

പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പരിശോധിച്ചു. ഇവിടെ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കേസില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details