ഡൽഹി: ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറുകയും പിന്നീട് തിരികെയെത്തി പൗരത്വം സ്വീകരിക്കുകയും ചെയ്‌ത മുന്നൂറോളം പേര്‍ നടക്കാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം തേടി. നാലാം വയസില്‍ ഇന്ത്യയില്‍ നിന്ന് കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലേക്ക് പോവുകയും ശേഷം 2019ല്‍ തിരികെ എത്തുകയും ചെയ്‌ത, 18 വയസുകാരി രാധയുള്‍പ്പെടെ മുന്നൂറോളം പേരാണ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടുള്ളത്.
സിഎഎ ആക്‌ട് പ്രകാരം 2019ലാണ് 'പാക്കിസ്ഥാനി ഹിന്ദുക്കള്‍'ക്ക് ഇന്ത്യൻ പൗരത്വം നല്‍കിയത്. ഇന്ത്യൻ പൗരത്വം നേരത്തെ തന്നെ ലഭിച്ചതായും അതിനാല്‍ വോട്ട് ചെയ്യാനുള്ള അവകാശം തേടുകയാണെന്നും രാധ പ്രതികരിച്ചു. തൊഴില്‍ രഹിതരായ ധാരളം പേര്‍ തങ്ങളുടെ കൂട്ടത്തിലുണ്ടെന്നും കൂടുതല്‍ തൊഴിലവസങ്ങള്‍ ഇനി തങ്ങള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാധ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ധാരാളം സ്‌ത്രീകള്‍ വീട്ട് ജോലികള്‍ ചെയ്‌ത് അടുക്കളയില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്നു. പുരുഷൻമാര്‍ തൊഴിലില്ലായ്‌മ മൂലം കൂലിപ്പണികള്‍ക്ക് ഇറങ്ങുകയും ചെയ്‌തിരുന്നു. അന്നന്ന് ലഭിക്കുന്ന വേതനത്തിലാണ് തങ്ങള്‍ ജീവിതം തള്ളി നീക്കിയത്. ഇന്ത്യൻ പൗരത്വം ലഭിച്ചതിലൂടെ പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുവതി പറഞ്ഞു.
അതേസമയം പാക്കിസ്ഥാനില്‍ എത്തിയതിന് ശേഷം കര്‍ഷകരായ തങ്ങള്‍ ധാരാളം ദുരിതമനുഭവിച്ചെന്നും കാര്‍ഷിക വൃത്തി മാത്രം പരിചയമുള്ള തങ്ങള്‍ക്ക് കൃഷി ചെയ്യാൻ സ്ഥലമില്ലായിരുന്നുവെന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ മറ്റൊരു യുവാവ് പറഞ്ഞു.
സ്ഥലം വാങ്ങി കൃഷി ആരംഭിക്കാൻ കൈയ്യില്‍ പണമില്ലാത്ത അവസ്ഥയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ഇന്ത്യൻ പൗരത്വം ലഭിച്ചതോടെ കൃഷി ചെയ്യാനും പണം സമ്പാദിക്കാനും കഴിയുമെന്നും ജീവിത നിലവാരം ഇതിലൂടെ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read More: മരണത്തിലും രാഹുല്‍ രാഷ്‌ട്രീയം കളിക്കുന്നുവെന്ന് ബിജെപി; സംഘികളുടെ വഴിതിരിച്ചുവിടൽ രാഷ്‌ട്രീയമെന്ന് കോണ്‍ഗ്രസ്, വിവാദങ്ങള്‍ കെട്ടടങ്ങാതെ മൻമോഹൻ സ്‌മാരകം - RAHUL FLIES TO VIETNAM IN NEW YEAR