മൊറീന: ദളിത് സ്‌ത്രീയെയും മകളെയും മൃഗീയമായി ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഇവരെ റോഡിലൂടെ വലിച്ചിഴച്ചെന്നും പരാതിയുണ്ട്. മധ്യപ്രദേശിലെ മൊറെനയിലാണ് സംഭവം.
ഒരു നായയെ ചൊല്ലിയുള്ള ചെറിയ പ്രശ്‌നമാണ് ഇത്രയും വലിയ ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ആക്രമണത്തില്‍ അനിത മഹര്‍ എന്ന സ്‌ത്രീയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ വടി കൊണ്ട് മര്‍ദ്ദിക്കുകയും പിന്നീട് റോഡില്‍ കൂടി വലിച്ചിഴക്കുകയുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവരുടെ മകള്‍ ഭാരതിക്കും പരിക്കുണ്ട്. രാജേഷ് തോമര്‍, കുംഹേര്‍ സിങ് തോമര്‍ എന്നിവരെയാണ് അംബാ പൊലീസ് അറസ്റ്റ് ചെയ്‌തതെന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സത്യേന്ദ്ര സിങ് കുശ്വ പറഞ്ഞു.
തന്‍റെ ഇളയ സഹോദരന്‍ രാവിലെ മാലിന്യം കളയാന്‍ പോയപ്പോള്‍ ഒരു നായയെ കണ്ട് പേടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് അനിത മഹോറിന്‍റെ മകന്‍ ദീപക് പറഞ്ഞു. കുട്ടി മാലിന്യം കളഞ്ഞപ്പോള്‍ അത് നായയുടെ മേല്‍ പതിച്ചു. തുടര്‍ന്ന് അറസ്റ്റിലായ രണ്ട് പേര്‍ മഹോറിന്‍റെ വീട്ടിലേക്ക് വടിയും മറ്റുമായി ഇരച്ച് കയറുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also Read:ക്ഷേത്ര ആരാധനയില്‍ തര്‍ക്കം: ദലിതരെ ബഹിഷ്കരിച്ച് രാജസ്ഥാനിലെ ഭൂരിപക്ഷ സമുദായം