കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട് തീരം കടന്ന് ഫെൻജല്‍, ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി; വിമാനത്താവളം തുറന്നു - CYCLONE FENGAL WEAKEN

ഫെൻജല്‍ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു.

TAMIL NADU RAIN  CYCLONE ALERT TAMILNADU  ഫെൻജല്‍ ചുഴലിക്കാറ്റ്  തമിഴ്‌നാട് മഴ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Dec 1, 2024, 7:07 AM IST

ചെന്നൈ:ഫെൻജല്‍ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുലർച്ചെയോടെ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾ കടന്ന ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദമായി ദുര്‍ബലപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ഫെൻജല്‍ പൂര്‍ണമായും കരയില്‍ പ്രവേശിച്ചത്.

ഫെൻജല്‍ ഭീതിയെ തുടര്‍ന്ന് അടച്ചിട്ട അടച്ചിട്ട ചെന്നൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഞായറാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ പുനരാരംഭിച്ചിരുന്നു. കാലാവസ്ഥ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നലെ (നവംബര്‍ 30) ഉച്ചയോടെയാണ് വിമാനത്താവളം അടച്ചത്. ഈ സാഹചര്യത്തില്‍ 55 വിമാനങ്ങൾ റദ്ദാക്കുകയും 19 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്‌തിരുന്നു.

മഴക്കെടുതിയില്‍ മൂന്ന് മരണങ്ങളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് മൂന്ന് മരണവും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ എയര്‍പോര്‍ട്ട് (ANI Photos)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഫെൻജൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചത് മുതല്‍ തമിഴ്‌നാട് കടുത്ത സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘങ്ങളെ വിന്യസിച്ചു.

എമർജൻസി ഷെൽട്ടറുകൾ സ്ഥാപിച്ച് താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. 2,648 പരാതികൾ ലഭിച്ചതില്‍ 2,624 എണ്ണം പരിഹരിച്ചതായി എമർജൻസി കൺട്രോൾ സെന്‍ററുകൾ റിപ്പോർട്ട് ചെയ്‌തു. 3.23 ലക്ഷം ഭക്ഷണപ്പൊതികൾ താമസക്കാർക്ക് വിതരണം ചെയ്‌തു.

തമിഴ്‌നാട്ടിലെ വെള്ളക്കെട്ട് (ANI Photos)

വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈയിലെ ഏഴ് സബ്‌വേകൾ അടച്ചു. വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളം വറ്റിക്കാനും സഹായങ്ങള്‍ക്കുമായി 2,904 മോട്ടോർ പമ്പുകളും 18 ഡിസാസ്റ്റർ റിക്കവറി ടീമുകളെയും വിന്യസിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ദുരിതബാധിത ജില്ലകൾ നിരീക്ഷിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്‌തു.

തമിഴ്‌നാട്ടില്‍ മഴ വ്യാപകമായി തുടരുന്നതിനാല്‍ ചെന്നൈ, വേളാച്ചേരി, ടി. നഗർ, വെസ്റ്റ് മാമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകളിലും വെള്ളം കയറി.

നെൽവയലുകൾ, വാഴത്തോട്ടങ്ങൾ, പച്ചക്കറി കൃഷിയിടങ്ങൾ എന്നിവ വൻതോതിൽ വെള്ളത്തിനടിയിലായിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് ഹെക്‌ടർ കൃഷിയിടങ്ങൾ നശിച്ചതായാണ് തമിഴ്‌നാട് കൃഷി വകുപ്പിന്‍റെ കണക്ക്.

Also Read:കരതൊട്ട് ഫെന്‍ജല്‍ ചുഴലിക്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പ്, 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ചെന്നൈയില്‍ 3 മരണം

ABOUT THE AUTHOR

...view details