കേരളം

kerala

ETV Bharat / bharat

ഉയർന്ന നിക്ഷേപം വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; രണ്ട് പ്രതികളെ പിടികൂടി മുംബൈ പൊലീസ് - Mumbai police arrested 2 persons - MUMBAI POLICE ARRESTED 2 PERSONS

തട്ടിപ്പു സംഘവുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

MUMBAI POLICE  CYBER CRIME  CYBER FRAUD  HIGH RETURNS ON INVESTMENTS
Mumbai police arrested two persons for cheating a man, 45 lakh after luring him with high returns on investments

By PTI

Published : Mar 29, 2024, 11:48 AM IST

താനെ :ഉയർന്ന നിക്ഷേപം വാഗ്‌ദാനം ചെയ്‌ത് 45 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ പിടിയില്‍. കാമോട്ടെ സ്വദേശികളായ നിലേഷ് അരുൺ കിങ്കവാലെ (30), സഞ്ജയ് രാംഭൗ പാട്ടീൽ (48) എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഫെബ്രുവരി 5 നും മാർച്ച് 3 നും ഇടയിലാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്.

ലാഭകരമായ ഉയര്‍ന്ന വരുമാനം വാഗ്‌ദാനം ചെയ്‌ത് വ്യാജ ഷെയർ ട്രേഡിങ് അപേക്ഷയുമായി പരാതിക്കാരനെ വലയിലാക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഇയാളില്‍ നിന്നും 44.7 ലക്ഷം രൂപ തട്ടിയ പ്രതികള്‍ പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു (Mumbai police arrested two persons for cheating a man).

പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മാർച്ച് 7 ന് ഇയാൾ പൊലീസിനെ സമീപിച്ചു. പ്രതികള്‍ പണം തിരികെ നല്‍കാതെ പരാതിക്കാരനെ കബളിപ്പിച്ച് ഒഴിഞ്ഞുമാറിയതായി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്‌ടര്‍ ഗജാനൻ കദം പറഞ്ഞു.

തുടര്‍ന്ന് മുംബൈ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‌തു. പിടിയിലായ പ്രതികളില്‍ നിന്നും നിരവധി ചെക്ക്ബുക്കുകൾ, ഡെബിറ്റ് കാർഡുകൾ, നാല് മൊബൈൽ ഫോണുകള്‍, പത്ത് സിം കാർഡുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട് (Mumbai police arrested two persons for cheating a man). ഇരുവരും പത്തോളം സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details