ന്യൂഡല്‍ഹി:വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലെ 43 സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്(Congress).
നിലവിലെ ലോക്‌സഭാംഗവും അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ മകനുമായ ഗൗരവ് ഗോഗോയ് സംസ്ഥാനത്തെ ജോര്‍ഹാട്ട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ മകന്‍ നകുല്‍ ഛിദ്വാരയില്‍ നിന്ന് മത്സരിക്കും. ഇവിടുത്തെ നിലവിലെ എംപിയാണ് നകുല്‍. ഇവരുടെ കുടുംബ കുത്തക മണ്ഡലം കൂടിയായാണ് ഛിദ്വാര വിലയിരുത്തുന്നത്. രാജസ്ഥാനിലെ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ മകന്‍ വൈഭവ് ജാല്‍മോറില്‍ നിന്ന് ജനവിധി തേടും(second list).
കഴിഞ്ഞാഴ്ച എട്ട് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും 39 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമിതിയോഗത്തിന്‍റെ പിറ്റേദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷത വഹിച്ച യോഗമാണ് തെരഞ്ഞെടുപ്പ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്(43 Lok Sabha candidates). അസം, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ദാമന്‍ ആന്‍ഡ്, ദ്യു തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പത്ത് പേര്‍ പൊതു വിഭാഗത്തില്‍ നിന്നും 33 പേര്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്. 25 സ്ഥാനാര്‍ത്ഥികള്‍ക്ക് അന്‍പത് വയസില്‍ താഴെയാണ് പ്രായം. എട്ട്പേര്‍ 51നും അറുപതിനുമിടയില്‍ പ്രായമുള്ളവരാണ്. പത്ത് പേര്‍ 61നും 70നുമിടയില്‍ പ്രായമുള്ളവരാണ്.
- https://www.facebook.com/IndianNationalCongress/videos/1461046061456414
ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ;ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രാജ് നന്ദഗാവില്‍ നിന്ന് ജനവിധി തേടും. ഡി കെ സുരേഷ് ബംഗളൂരു റൂറലില്‍ നിന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്നും ജനവിധി തേടും. കെ സി വേണുഗോപാല്‍ ആലപ്പുഴയിലാണ് മത്സരിക്കുന്നത്.
ഡോ.ശിവകുമാര്‍ ദാരിയ പട്ടികജാതി മണ്ഡലമായ ജാംഗിര്‍ ചാമ്പയില്‍ നിന്ന് മത്സരിക്കും. ജ്യോത്സ്ന മഹന്ത് (കോര്‍ബ),രാജേന്ദ്ര സാഹു(ദര്‍ഗ്)വികാസ് ഉപാധ്യായ(റായ്പൂര്‍)തമര്‍ധ്വാജ് സാഹു (മഹാസാമുണ്ഡി)തുടങ്ങിയവരാണ് ഛത്തീസ്ഗഡില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍.