ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാർ ഡൽഹിയിലെ വസതിയിൽ പാർട്ടി പ്രവർത്തകരെ കണ്ടു. കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പാർട്ടി പ്രവർത്തകർ നിതീഷ് കുമാറിനെ അഭിനന്ദിച്ചു. ബിഹാറിൽ നിന്ന് 12 ലോക്‌സഭ സീറ്റുകൾ നേടിയ ജനതാദൾ യുണൈറ്റഡ് ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിർണായകമാണ്.
ഇന്ന് വൈകിട്ട് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ മന്ത്രി സഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. മന്ത്രി സഭയിൽ ഉൾപ്പെടാൻ സാധ്യതയുള്ള ജെഡിയു എംപിമാർ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.